വിവരസാങ്കേതികവിദ്യയുടെ ഉപയോഗം താഴെതട്ടില്‍ പ്രതിഫലിക്കണം ^മന്ത്രി വി.എസ്. സുനിൽകുമാർ

വിവരസാങ്കേതികവിദ്യയുടെ ഉപയോഗം താഴെതട്ടില്‍ പ്രതിഫലിക്കണം -മന്ത്രി വി.എസ്. സുനിൽകുമാർ തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാർഥികളെ ചേര്‍ത്തുകൊണ്ട് കൃഷിവകുപ്പില്‍ ഡിജിറ്റല്‍ കര്‍മസേന രൂപവത്കരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി നീ-ലിറ്റും (നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കാലിക്കറ്റ്) സമേതിയും ചേര്‍ന്ന് സംഘടിപ്പിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ -കമ്യൂണിക്കേഷന്‍ ടെക്‌നോളജി ആൻഡ് സോഷ്യല്‍ മീഡിയാ ബിരുദം പാസായ ആദ്യ ബാച്ചി​െൻറ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യയുടെയും നവമാധ്യമങ്ങളുടെയും ഉപയോഗം കര്‍ഷകരില്‍കൂടി എത്തണം. ഇതിനായി കൃഷിവകുപ്പി​െൻറയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾ വിവരസാങ്കേതിവിദ്യയുമായി സംയോജിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍നിന്നായി 25 ഉദ്യോഗസ്ഥരാണ് ബിരുദം കരസ്ഥമാക്കിയത്. കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. ഭാസ്‌കരന്‍, നീലിറ്റ് സയൻറിസ്റ്റ്് വിമലാ മാത്യു എന്നിവര്‍ സംസാരിച്ചു. കാവേരി: കന്യാകുമാരി ജില്ലയിൽ ഹർത്താൽ ഭാഗികം; 500ഒാളം പേരെ അറസ്റ്റ് ചെയ്തു നാഗർകോവിൽ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്നാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താൽ കന്യാകുമാരി ജില്ലയിൽ ഭാഗികം. കേന്ദ്രസർക്കാർ കാവേരി ഉന്നതാധികാര ബോർഡ് രൂപവത്കരിക്കാത്തതിലും സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്താത്തതിലും പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. ജില്ലയിൽ പ്രധാന കച്ചവട കേന്ദ്രങ്ങളായ കോട്ടാർ, മീനാക്ഷിപുരം, തക്കല, മാർത്താണ്ഡം, കുളച്ചൽ, കുലശേഖരം തുടങ്ങിയ സ്ഥലങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. സർക്കാർ ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ആരുവാമൊഴി, നാഗർകോവിൽ, കുളച്ചൽ, തക്കല തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഉപരോധം നടന്നു. ഇതിൽ നാഗർകോവിലിൽ റോഡ് ഉപരോധത്തിൽ പങ്കെടുത്ത എം.എൽ.എമാരായ എൻ. സുരേഷ്രാജൻ, എസ്. ആസ്റ്റിൻ, ജെ.ജി. പ്രിൻസ് എന്നിവരടക്കം വിവിധ പ്രതിപക്ഷ പാർട്ടി പ്രവർത്തകരുൾപ്പെടെ 500ഒാളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുഴിത്തുറക്ക് സമീപം ബസിനുനേരെ കല്ലേറ് ഉണ്ടായി. ഇതിൽ ആർക്കും പരിക്ക് പറ്റിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു. കേന്ദ്രമന്ത്രിയുടെ വീട്ടിനും ബി.ജെ.പി ഓഫിസിനും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.