കാർ ഇടിച്ച് വൈദ്യുതി പോസ്​റ്റൊടിഞ്ഞു

ചവറ: കാർ ഇടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു. കാർ തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തേവലക്കര കടപ്പായിൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒമ്പേതാടെയായിരുന്നു അപകടം. ടൈറ്റാനിയം -ശാസ്താംകോട്ട സംസ്ഥാന ഹൈവേയിൽ ചേനങ്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പോസ്റ്റൊടിഞ്ഞ് റോഡിലേക്ക് മറിഞ്ഞത് കാരണം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തെക്കുംഭാഗം പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പുനഃക്രമീകരണങ്ങൾ ചെയ്തു. ഒടിഞ്ഞ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല. തടസ്സപ്പെട്ട വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.