അഞ്ജാതജീവി ആടുകളെ കടിച്ചുകൊന്നു

ഓയൂർ: കാരയ്ക്കൽ മുളയിറച്ചാലിൽ അഞ്ജാതജീവി രണ്ട് ആടുകളെ കടിച്ചുകൊന്നു. മൂന്ന് ആടുകൾക്ക് ഗുരുതരപരിക്ക്. മുളയിറച്ചാൽ താജുദ്ദീൻ മൻസിലിൽ അലിയാരുകുഞ്ഞ്, മുളയിറച്ചാൽ മസ്ജിദ് ജങ്ഷനിൽ റോഡരികത്ത് പുത്തൻവീട്ടിൽ അബ്ദുൽ അസീസ് എന്നിവരുടെ ആടുകളെയാണ് അക്രമിച്ചത്. അസീസി​െൻറ ഒരു ആടിനെ കൊല്ലുകയും രണ്ടാടുകളെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. അലിയാരുകുഞ്ഞി​െൻറ നാല് ആടുകളിൽ മൂന്നെണ്ണത്തിനെയാണ് ആക്രമിച്ചത്. ഇതിൽ ഒരെണ്ണം ചാവുകളും രണ്ടെണ്ണത്തിന് പരിക്കേൽകുകയും ചെയ്തു. ആടുകൾ ആക്രമത്തിനിരയായതോടെ നാട്ടിൽ പുലിയിറങ്ങിയതായി അഭ്യൂഹം പരന്നു. കഴിഞ്ഞദിവസം രാത്രിയിൽ നാട്ടുകാർ കാവലിരുന്നെങ്കിലും അജ്ഞാതജീവിയെ കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയോ സമാന വിഭാഗത്തിൽപ്പെട്ട ചെറുനരികളോ ആകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. വെറ്ററിനറി സർജൻ സ്ഥലത്തെത്തി ചത്ത ആടുകളെ പോസ്റ്റ്മോർട്ടം നടത്തി. പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്ന് പ്രദേശത്ത് രാത്രിയിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും കോഴികളെയും വളർത്തി ഉപജീവനം നടത്തുന്ന ക്ഷീരകർഷകരും ഭീതിയിലാണ്. കെട്ടുറപ്പുള്ള തൊഴുത്തുകളിലും കൂടുകളിലും കെട്ടിയിരുന്ന ആടുകളെയാണ് അഞ്ജാതജീവി ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തെരുവിൻഭാഗം പ്ലാേൻറഷൻ, പുളിമ്പാറ, ചാത്തൻപാറ മേഖലകൾ കേന്ദ്രീകരിച്ചാണ് വന്യജീവികളുടെ ആക്രമണം പതിവായത്. വരുംദിവസങ്ങളിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും ആക്രമണം നടത്തുന്ന വന്യജീവികളെ പിടികൂടുന്നതിന് കെണി സ്ഥാപിക്കുകയും നിരീക്ഷണം സജീവമാക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.