പി.സി. ജോർജ് നൽകിയ അപകീർത്തികേസ്​ എഴുതിത്തള്ളണമെന്ന്​ അന്വേഷണസംഘം

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെതിരെ പി.സി. ജോർജ് എം.എൽ.എ നൽകിയ അപകീർത്തി കേസ് എഴുതിത്തള്ളണമെന്ന് ശിപാർശ ചെയ്ത് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈടെക് സെല്ലാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി എ.എസ്. മല്ലികക്ക് സമർപ്പിച്ചത്. ഈരാറ്റുപേട്ട മുൻ കെ.എസ്.ഇ.ബി ജീവനക്കാരനായ സാംജിതിന് എതിരെയാണ് പി.സി. ജോർജ് പരാതി നൽകിയത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത്, ത​െൻറ മണ്ഡലത്തിലെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട കാര്യംഅന്വേഷിക്കാൻ കെ.എസ്.ഇ.ബി ഒാഫിസിലെത്തിയപ്പോൾ, അവിടെ നടന്ന സംഭാഷണ രംഗങ്ങൾ തെറ്റായ രീതിയിൽ സാംജിത്ത് ത​െൻറ മൊബൈൽ ഫോണിൽ പകർത്തി എഡിറ്റ് ചെയ്‌ത്‌ തനിക്ക് അപമാനകരമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിെച്ചന്നായിരുന്നു ജോർജി​െൻറ പരാതി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരിൽ നൽകിയ പരാതി സൈബർ സെല്ലിന് കൈമാറുകയായിരുന്നു. തുടർന്നാണ് സൈബർ സെൽ അന്വേഷണം ഏറ്റെടുത്തത്. അപകീർത്തികരമായ കാര്യങ്ങൾ കൂട്ടിച്ചേർെത്തന്ന ആരോപണം തെളിയിക്കുന്ന വസ്തുതകൾ അന്വേഷണത്തിൽ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പുണ്ടങ്കിൽ ഇതി​െൻറ കാരണം കാണിക്കാൻ കോടതി പി.സി. ജോർജ് എം.എൽ.എക്ക് നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.