ഓഖി ദുരന്തം: ലിസ്​റ്റിലെ അപാകത പരിഹരിക്കണം

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായവരുടെ പേരുകൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റ് അപൂർണമാണെന്നും വിട്ടുപോയ പേരുകൾ ഉൽപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തയാറാകണമെന്നും തിരുവനന്തപുരം അതിരൂപത ദുരന്ത നിവാരണസമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ഗിൽബർട്ട്, പുതിയതുറ സ്വദേശി മിഖേൽ അടിമ എന്നിവരുടെ പേരുകൾ ദുരന്തനിവാരണ വകുപ്പി​െൻറ പട്ടികയിലില്ല. ഇവരുടെ പേരുകൾകൂടി ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും സമിതി പറഞ്ഞു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷതവഹിച്ചു. സമിതി ജനറൽ കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, മോൺ. ജെയിംസ് കുലാസ്, പ്ലാസിഡ് ഗ്രിഗറി, ജോൺസൺ ജാമറ്റ് എന്നിവർ സംസാരിച്ചു. 'ഒറ്റമുറി വെളിച്ചം' ടീമിനെ ആദരിച്ചു--- തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി'യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'ഒറ്റമുറി വെളിച്ചം' സിനിമയുടെ അണിയറ പ്രവർത്തരെ ആദരിച്ചു. സംവിധായകൻ ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രതിധ്വനി ഫിലിം ക്ലബ് സെക്രട്ടറി അജിത് അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരും പിരിഞ്ഞുപോയവരുമാണ് ചിത്രത്തി​െൻറ അണിയറയിൽ പ്രവർത്തിച്ചത്. ഒറ്റമുറി വെളിച്ചത്തി​െൻറ സംവിധായകൻ രാഹുൽ റിജി നായർ, ചലച്ചിത്ര നിരൂപകനും ഗ്രന്ഥകാരനുമായ എം.എഫ്. തോമസ്, പ്രതിധ്വനി പ്രസിഡൻറ് വിനീത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് ജോയൻറ് സെക്രട്ടറി അശ്വിൻ സ്വാഗതവും ക്ലബ് അംഗം അരുൺ നകുലൻ നന്ദിയും പറഞ്ഞു. 'ട്രന്‍സ് ഓഫ് കളേഴ്‌സ്' പ്രദർശനം ഇന്നുമുതൽ തിരുവനന്തപുരം: പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന 'ട്രന്‍സ് ഓഫ് കളേഴ്‌സ്' ചിത്രപ്രദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കും. മ്യൂസിയം ഒാഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദർശനം 12 വരെ നീളും. ദിനക്, അഭിനന്ദ്‍, സെലീന എന്നിവരാണ് പ്രദര്‍ശനമൊരുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ചിത്രകാരന്‍ ബി.ഡി. ദത്തന്‍ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ടൗണ്‍ പ്ലാനര്‍ ജയകുമാര്‍, പ്രേംഷെല്‍ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി പ്രദീപ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.