സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഡിജിറ്റൽ സംവിധാനം ശക്തിപ്പെടുത്തും ^മന്ത്രി കെ.ടി. ജലീൽ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഡിജിറ്റൽ സംവിധാനം ശക്തിപ്പെടുത്തും -മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇപ്പോഴുള്ള ഡിജിറ്റൽ സംവിധാനം കൂടുതൽ ശാസ്ത്രീയമായി ശക്തിപ്പെടുത്തി, ഭരണ സംവിധാനം കൂടുതൽ സുതാര്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി േഡാ. കെ.ടി. ജലീൽ. തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ നേതൃത്വത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച 14ാമത് എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ വികാസ് യാത്രയുടെ യാത്രാംഗങ്ങൾക്കുള്ള അവാർഡ് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പഞ്ചായത്തുകളുടെ ഭരണ സുതാര്യത യാഥാർഥ്യമാക്കാനും ഗ്രാമസഭകളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താനും കേരളത്തിന് അഭിമാനമായ കുടുംബശ്രീ പദ്ധതി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ ശാസ്ത്രീയമാക്കാനും എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഇന്ന് ആവശ്യമായിരിക്കുകയാണെന്നും അതിന് നേതൃത്വം നൽകുന്ന പി.എൻ. പണിക്കർ ഫൗണ്ടേഷ​െൻറ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കേരള ബുക്ക് മാർക്ക് ഡയറക്ടർ എ. ഗോകുലേന്ദ്രൻ, സംസ്ഥാന ജനൈമത്രി പൊലീസ് നോഡൽ ഒാഫിസർ ജവഹർ ജനാർദ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.