ബൈക്ക് യാത്രക്കാരനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

പാലോട്: നമ്പർ പ്ലേറ്റ് മറച്ച കാറിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ പിന്തുടർന്ന് തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചുള്ളിമാനൂർ ചെറുവേലി ഊറ്റുകുഴി വീട്ടിൽ സജീഷാണ് (36) പിടിയിലായത്. തിരുവനന്തപുരം -തെങ്കാശി റോഡിൽ വഞ്ചുവത്തിനും കറുപുഴക്കുമിടയിലെ വളവിൽ അഞ്ച് മാസം മുമ്പായിരുന്നു സംഭവം. കരകുളം തൈപ്ലാമൂട് പ്ലാവിളയിൽ അരുൺ ലാലിനെയാണ് (31) അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിയത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പാലോട് സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ എസ്. അഷ്റഫ്, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ നവാസ്, പ്രദീപ്, രാജേഷ്, നിസാം, ഷിബു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. സംഘത്തിലെ ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സജീഷിനെ കോടതി റിമാൻഡ് ചെയ്തു. aneesh arrest palode ചിത്രം: അറസ്റ്റിലായ സജീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.