കൊല്ലം^​​െച​േങ്കാട്ട ബ്രോഡ്​​േഗജ്​ പാത: ഒൗ​ദ്യോഗിക ഉദ്​ഘാടനം നീട്ട​ിയേക്കും

കൊല്ലം-െചേങ്കാട്ട ബ്രോഡ്േഗജ് പാത: ഒൗദ്യോഗിക ഉദ്ഘാടനം നീട്ടിയേക്കും െകാല്ലം: കൊല്ലം-െചേങ്കാട്ട ബ്രോഡ്ഗേജ് പാതയിലെ ട്രെയിൻ സർവിസി​െൻറ ഒൗദ്യോഗിക ഉദ്ഘാടനം പത്തിന് നിശ്ചയിച്ചിരുന്നത് നീട്ടിയേക്കും. കേന്ദ്രമന്ത്രിമാരുടെ അസൗകര്യം കാരണമാണ് തീയതി മാറ്റുന്നത്. അതേസമയം പാതയിൽ ആദ്യ സർവിസ് നടത്തിയ താമ്പരം-കൊല്ലം എക്സ്പ്രസ് സ്പെഷൽ ട്രെയിനായി ഏപ്രിൽ ഒമ്പത് മുതൽ സർവിസ് നടത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർവിസ് നടത്താനാണ് ഇേപ്പാഴത്തെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞശേഷം സർവിസുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. അതിനിടെ താമ്പരം-കൊല്ലം എക്സ്പ്രസിന് കുണ്ടറ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. ന്യൂഡൽഹി റെയിൽവേ ഭവനിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി, എക്സിക്യൂട്ടിവ് ഡയറക്ടർ (കോച്ചിങ്) എന്നിവരുമായി എൻ.കെ. േപ്രമചന്ദ്രൻ എം.പി നടത്തിയ കൂടിക്കാഴ്ചക്കും ദക്ഷിണ റെയിൽവേ ഓപറേഷൻസ് ചീഫ് മാനേജർ അനന്തരാമനുമായി നടന്ന ചർച്ചക്കും ശേഷമാണ് തീരുമാനമുണ്ടായത്. ഒഴിവുകാലം കണക്കിലെടുത്ത് താമ്പരം എക്സ്പ്രസ് ഏപ്രിൽ ഒമ്പത്, 11, 16, 18, 23, 25, 30 തീയതികളിലും മേയ് ഏഴ്, ഒമ്പത്, 14, 16, 21, 23, 28, 30 തീയതികളിലും ജൂൺ നാല്, 11, 13, 18, 20, 25, 27 തീയതികളിലും താമ്പരത്ത് നിന്ന് സ്പെഷൽ െട്രയിനായി സർവിസ് നടത്തും. റിസർവേഷൻ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. മേൽപറഞ്ഞ തീയതികളിൽ താമ്പരത്ത് നിന്ന് കൊല്ലത്തേക്കും തൊട്ടടുത്ത ദിവസങ്ങളിൽ കൊല്ലത്ത് നിന്ന് താമ്പരത്തേക്കും സീറ്റുകൾ റിസർവ് ചെയ്യാം. ചെങ്കോട്ട, ഭഗവതിപുരം, തെന്മല, ഇടമൺ, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ െട്രയിന് സ്റ്റോപ് ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.