ക്ഷേ​ത്ര ഉപദേശകസമിതി അംഗങ്ങളെ ആക്രമിച്ചു അക്രമം തടയാനെത്തിയ എസ്.ഐയുടെ മൊബൈൽ അക്രമിസംഘം തട്ടിയെടുത്തു

പാറശ്ശാല: മഹദേവ ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ നാലോളം പേർ ചേർന്ന് ക്ഷേത്രത്തിന് സമീപം ആയുധങ്ങളുമായി ആക്രമിച്ചു. അക്രമം തടയാനെത്തിയ എസ്.ഐയുടെ മൊബൈൽ ഫോൺ പിടിവലിക്കിടയിൽ അക്രമിസംഘം തട്ടിയെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാറശ്ശാല എസ്.ഐ വിനീഷി​െൻറ മൊൈബൽ ഫോൺ താഴെ വീഴുകയും അക്രമികൾ കൈക്കലാക്കി ഓടി രക്ഷപ്പെടുകയുമാണ് ഉണ്ടായത്. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുെന്നങ്കിലും എസ്.ഐ പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവിനെ ബന്ധപ്പെട്ടപ്പോൾ രഹസ്യമായി ഇഞ്ചിവിള സ്വദേശിയുടെ കൈയിൽ മൊബൈൽ തിരികെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തിന് സമീപം പ്രദേശത്തെ യുവാവി​െൻറ ബൈക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഗ്രാമം സ്വദേശിയായ യുവാവിന് പരിക്കേറ്റു. ക്ഷേത്ര ഭരണസമിതിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിമുറുക്കാനുള്ള ശ്രമമാണെന്ന് അംഗങ്ങൾ ആരോപിച്ചു. ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.