ദലിത് കൂട്ടക്കൊല; എസ്.ഡി.പി.ഐ ​െട്രയിൻ തടഞ്ഞു

തിരുവനന്തപുരം: ദലിതുകൾക്കെതിരായ അക്രമത്തിനും കൂട്ടക്കൊലക്കുമെതിരെ എസ്.ഡി.പി.ഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ െറയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസ് തടഞ്ഞു. തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് അനസ് മാണിക്കം വിളാകം അധ്യക്ഷത വഹിച്ചു. പ്രതിഷേധത്തിൽ എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉദ്ഘാടനം നിർവഹിച്ചു. നേമം മണ്ഡലം പ്രസിഡൻറ് യൂസുഫ് മണക്കാട്, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ജില്ല സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡൻറ് വേലുശ്ശേരി സലാം എന്നിവർ പങ്കെടുത്തു. കെട്ടിട നമ്പർ ലഭിക്കാൻ അവസരം തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ നമ്പർ ലഭിച്ചിട്ടില്ലാത്തതും യു.എ നമ്പർ ലഭിച്ചിട്ടുള്ളതുമായ കെട്ടിടങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി കെട്ടിട നമ്പർ നൽകുന്നതിന് മേയ് 15വരെ സൗകര്യം ഏർപ്പെടുത്തി. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കോർപറഷേൻ സെക്രട്ടറി അറിയിച്ചു. 2017 ജൂലൈ 31ന് മുമ്പ് നിർമാണം പൂർത്തിയാക്കിയതും എന്നാൽ, വിവിധ കാരണങ്ങളാൽ കെട്ടിടനമ്പർ ലഭിക്കാത്തതോ യു.എ നമ്പർ അനുവദിച്ചിട്ടുള്ളതോ ആയ കെട്ടിടങ്ങൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ അനുബന്ധ രേഖകകൾ സഹിതം സമർപ്പിക്കേണ്ടതും നിശ്ചിത ഫീസ് അടയ്ക്കേണ്ടതുമാണ്. കോർപറേഷൻ മെയിൻ ഓഫിസിലോ സോണൽ ഓഫിസിലോ ആണ് അപേക്ഷ സമർപ്പിക്കേതാണ്. ഇതു സംബന്ധിച്ച സംശയങ്ങൾക്ക് നഗരസഭ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.