നിയമവശം നോക്കി ബോണക്കാട്​ എസ്​റ്റേറ്റ്​ ഏറ്റെടുക്കാൻ നടപടി ^മന്ത്രി

നിയമവശം നോക്കി ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി -മന്ത്രി തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിയമവശം നോക്കി നടപടിസ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾ േനരിടുന്ന പ്രശ്നങ്ങളും എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്താലുണ്ടാകുന്ന പ്രയോജനവും ചൂണ്ടിക്കാട്ടി കെ.എസ്. ശബരീനാഥ​െൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. തോട്ടംമേഖലക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമങ്ങൾക്കായി സർക്കാറിനാൽ സാധ്യമായ എല്ലാ ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുേമ്പാഴുണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് നിയമവശം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം ചർച്ചചെയ്യുന്നതിന് സംയുക്തയോഗം വിളിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും തൊഴിലാളികളെ സംരക്ഷിക്കാനും എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് വഴി സാധിക്കുമെന്ന് ശബരീനാഥൻ പറഞ്ഞു. വെള്ളായണി ശുദ്ധജല തടാകത്തിലെ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥലവില നിശ്ചയിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എം. വിൻെസൻറി​െൻറ സബ്മിഷന് മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ യോഗം ചേർന്ന് ഇൗ വിഷയം ചർച്ചചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.