ഇടതുസർക്കാറി​​േൻറത്​ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാട്​ ^എം.​െഎ. അബ്​ദുൽ അസീസ്

ഇടതുസർക്കാറിേൻറത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാട് -എം.െഎ. അബ്ദുൽ അസീസ് തിരുവനന്തപുരം: കേരള നവോത്ഥാനത്തിന് കളമൊരുക്കിയ മഹിതമൂല്യങ്ങളെ മദ്യനയത്തിലൂടെ ഇടതു സർക്കാർ വെല്ലുവിളിക്കുകയാണെന്നും സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുക എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. നാടി​െൻറ നന്മ സമ്പൂർണ മദ്യനിരോധനത്തിലാണ്. മദ്യനയത്തിനെതിരായ കൂട്ടായ പരിശ്രമം നാടി​െൻറ നന്മയിൽ താൽപര്യമുള്ള എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാറി​െൻറ മദ്യനയത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. ആളുകളെ പരമാവധി മദ്യം കുടിപ്പിക്കുക എന്ന നിലപാടെടുത്തത് പോലെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. മദ്യവർജനത്തിന് സംവിധാനമൊരുക്കുമെന്നും കേരളത്തെ മദ്യമുക്തമാക്കുമെന്നുമൊക്കെ തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച പാർട്ടി പക്ഷേ അധികാരത്തിലെത്തിയേപ്പാൾ നിലപാട് മാറുകയും മദ്യം പരമാവധി വ്യാപകമാക്കാൻ തീവ്രശ്രമങ്ങൾ നടത്തുകയുമാണ്. നേരത്തേ പൂട്ടിയ ബാറുകൾപോലും തുറക്കാനാണ് പരിശ്രമം. കോടതി വിധി എതിരാണെങ്കിൽ എങ്ങനെ അനുകൂലവിധി സമ്പാദിക്കാമെന്നതാണ് ഗവേഷണം. പെട്ടിക്കടകളിൽപോലും മദ്യമെത്തിച്ച് ലാഭം കൊയ്യാനും നീക്കം നടക്കുന്നു. നാടി​െൻറ നന്മയിൽ താൽപര്യമുള്ള മുഴുവൻപേരെയും ദുഃഖിപ്പിക്കുന്ന നിലപാടാണിത്. തെറ്റായ ഇൗ നയം സർക്കാർ തിരുത്തണം -അേദ്ദഹം പറഞ്ഞു. നിത്യോപയോഗസാധനങ്ങൾ കിട്ടാനില്ലാത്ത കാലത്താണ് സുലഭമായി മദ്യം ലഭ്യമാക്കാൻ അവസരമൊരുക്കിയിരിക്കുന്നതെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി ആരെങ്കിലും മദ്യത്തെ കാണുന്നുെണ്ടങ്കിൽ അത് ആ നാടി​െൻറ ദൗർഭാഗ്യെമന്നേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മദ്യം വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താൻ സർക്കാറിനെ വെല്ലുവിളിക്കുന്നതായി കെ.എൻ.എ. ഖാദർ എം.എൽ.എ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, മദ്യനിരോധനസമിതി മേഖലാ അധ്യക്ഷൻ ഫാദർ ജോൺ അരീക്കൽ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, അൽ അമീൻ ബീമാപള്ളി, എസ്.എം. സൈനുദ്ദീൻ, കടയ്ക്കൽ ജുനൈദ്, വി.എ. നസീമ, എ. ആദിൽ, എ. അൻസാരി എന്നിവർ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി സോണൽ സെക്രട്ടറി എം. മെഹബൂബ് സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി സമാപനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.