സനാഥബാല്യത്തിലൂടെ 39 കുട്ടികൾക്ക് പുനരധിവാസം

തിരുവനന്തപുരം: പല കാരണങ്ങൾ കൊണ്ടും മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടുംബത്തിൽ പോറ്റിവളർത്തുന്ന പദ്ധതിയായ സനാഥബാല്യത്തിലൂടെ ജില്ലയിൽ 39 കുട്ടികൾക്ക് പുനരധിവാസം. തിരുവനന്തപുരം ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സനാഥബാല്യം കുടുംബങ്ങളുടെ സ്‌നേഹസംഗമവും കുട്ടികളുടെ കൈമാറ്റവും പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്നു. സാമൂഹിക നീതി വകുപ്പ് സ്‌പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ഗായകൻ കാവാലം ശ്രീകുമാർ, നടി പ്രിയങ്ക നായർ, കഥാകൃത്ത് പി.വി. ഷാജികുമാർ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിത-ശിശുവികസന ഡയറക്ടർ ഷീബ ജോർജ് അധ്യക്ഷതവഹിച്ചു. ബാലനീതി നിയമപ്രകാരം ജില്ലയിൽ രജിസ്റ്റർ ചെയ്ത 90 ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം ബിജു പ്രഭാകർ നിർവഹിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.കെ. സുബൈർ, ശിശുക്ഷേമ സമിതി അധ്യക്ഷൻ ഫാ. ജോയി ജയിംസ്, പ്രൊട്ടക്ഷൻ ഓഫിസർ എസ്. ശ്രീജ എന്നിവർ സംസാരിച്ചു. സ്‌നേഹ സംഗമത്തിൽ കുട്ടികളെ പോറ്റിവളർത്താനെടുത്ത രക്ഷിതാക്കളുടെ അനുഭവവിവരണം നടന്നു. ശിശുക്ഷേമ സമിതി അംഗങ്ങളായ ഡോ.വി. സുജ, എ. ഷീല, അജിത് വെണ്ണിയൂർ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. പരിശീലകൻ മുഹമ്മദ് ഐക്കൺ ക്ലാസെടുത്തു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇതോടനുബന്ധിച്ച് നടന്നു. സനാഥബാല്യം പോറ്റിവളർത്തൽ പദ്ധതിയെക്കുറിച്ചറിയാൻ 0471 2345121 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.