പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നു

നേമം: കരമന വാട്ടർ അതോറിറ്റിയുടെ കീഴിലെ പഴയകാരയ്ക്കാമണ്ഡപം പൊറ്റവിളയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. എത്രയും പെെട്ടന്ന് പൊട്ടിയ പൈപ്പ് മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയുണ്ടാകണമെന്ന് പൊന്നുമംഗലം കാരുണ്യ െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള പാത വികസനം: പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ തിരുവനന്തപുരം: കരമന-കളിയിക്കാവിള പാത വികസന സ്തംഭനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ. കരമന മുതൽ പ്രാവച്ചമ്പലം വരെ ഒന്നാംഘട്ടം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും തുടർന്ന് ഒരടി പാതവികസനം പോലും നടത്താനായിട്ടില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് മന്ത്രി നേരിട്ട് നൽകിയ ഉറപ്പുകളെല്ലാം പാഴ്വാക്കായെന്നും പാത വികസന ആക്ഷൻ കൗൺസിൽ കേന്ദ്ര കമ്മിറ്റിയോഗം ആരോപിച്ചു. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനടവരെ ഭൂമി ഏറ്റെടുക്കലിന് 300 കോടിയിലേറെ ചെലവിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പാതവികസനം നടക്കാത്തതിനാൽ സർക്കാറിനും അതുവഴി ജനങ്ങൾക്കും ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചിലരുടെ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പ്രാവച്ചമ്പലത്തെ അലൈൻമ​െൻറ് മാറ്റിമറിച്ച് വൺവേ ആക്കിയതാണ് രണ്ടാംഘട്ടം ആരംഭിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. ഇൗ സാഹചര്യത്തിൽ പ്രാവച്ചമ്പലത്തെ അലൈൻറ്മ​െൻറ് പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം. മൂന്നുമാസം മുമ്പ് തയാറാക്കിയ വഴിമുക്ക്-കളിയിക്കാവിള മൂന്നാംഘട്ടത്തി​െൻറ അലൈൻറ്മ​െൻറ് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.എസ്. മോഹൻകുമാർ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ആർ.എസ്. ശശികുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, മറ്റുഭാരവാഹികളായ മണ്ണാങ്കൽ രാമചന്ദ്രൻ, എസ്.എസ്. ലളിത്, സി.വി. ഗോപാലകൃഷ്ണൻനായർ, എൽ.എസ്. മധു, അനിരുദ്ധൻ നായർ, വൈ.കെ. ഷാജി, പരമേശ്വരൻ നായർ, ആർ. വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.