വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്​; സി.ഇ.ടിക്ക്​ മികച്ചനേട്ടം

തിരുവനന്തപുരം: കേന്ദ്ര മാനവശേഷി മന്ത്രാലയം പുറത്തുവിട്ട എൻ.ഐ.ആർ.എഫ് റാങ്കിങ് പട്ടികയിൽ മികവ് കാട്ടി തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ് (സി.ഇ.ടി). ദേശീയതലത്തിൽ ആർക്കിടെക്ചർ വിഭാഗത്തിൽ നാലാംസ്ഥാനവും എൻജിനീയറിങ് വിഭാഗത്തിൽ 75ാം സ്ഥാനവുമാണ് സി.ഇ.ടി നേടിയത്. കഴിഞ്ഞവർഷം എൻജിനീയറിങ് വിഭാഗത്തിൽ 92ാം സ്ഥാനമായിരുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ ഇതാദ്യമായാണ് റാങ്കിങ് പ്രഖ്യാപിക്കുന്നത്. കടുത്ത മത്സരമുള്ള എൻജിനീയറിങ് വിഭാഗത്തിൽ കേരളത്തിൽ നിന്ന് മൂന്നുസ്ഥാപനങ്ങൾക്ക് മാത്രമാണ് ആദ്യനൂറിൽ ഇടം നേടാനായത്. ഐ.ഐ.ടി മദ്രാസ് ആണ് ഈ വിഭാഗത്തിൽ ഒന്നാംസ്ഥാനത്ത്. ഐ.ഐ.എസ്.ടി തിരുവനന്തപുരം (23), എൻ.ഐ.ടി കോഴിക്കോട് (50) എന്നീ സ്ഥാപനങ്ങളാണ് സി.ഇ.ടിക്ക് പുറമെ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ. ഇവ രണ്ടും കേന്ദ്രസർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണ്. രാജ്യത്തെ ഐ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, എൻ.ഐ.ടികൾ കേന്ദ്ര-സംസ്ഥാന യൂനിവേഴ്സിറ്റികൾ എന്നിവയോട് മത്സരിച്ചാണ് സി.ഇ.ടി ഈ നേട്ടം കൈവരിച്ചത്. സ്വയംഭരണാവകാശമോ കൽപിത സർവകലാശാല പദവിയോ ഇല്ലാതെ, ആദ്യനൂറു കോളജുകളുടെ പട്ടികയിൽ ഇടംപിടിച്ച ഏക സർക്കാർ കോളജും സി.ഇ.ടി തന്നെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.