രാജേഷ്​ വധം: അന്വേഷണസംഘം ഇൻറർപോളി​െൻറ സഹായം തേടുന്നു

*കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കം തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണസംഘം ഇൻറർപോളി​െൻറയും തമിഴ്നാട് പൊലീസി​െൻറയും സഹായം തേടുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസിലെ മുഖ്യപ്രതി അലിഭായി ഖത്തറിലേക്കും മറ്റൊരുപ്രതിയായ അപ്പുണ്ണി തമിഴ്നാട്ടിലേക്കും കടെന്നന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് ഇൗ ഏജൻസികളുടെ സഹായം കൂടി േതടിയത്. അതേസമയം, കൊലപാതകം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കം നടക്കുന്നുണ്ട്. കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ അന്വേഷണം ദിവസങ്ങൾക്കുള്ളിൽ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഖത്തറിൽനിന്നുമുള്ള ക്വേട്ടഷനാണ് കൊലക്ക് കാരണമെന്നുമുള്ള വിലയിരുത്തലിലാണ് പൊലീസ്. കേസിലെ മുഖ്യപ്രതിയുടെ പേര് അലിഭായി എന്നത് വിളിപ്പേരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലുള്ള ഒാച്ചിറ സ്വദേശിയുടെ ക്വേട്ടഷനാണ് കൊലപാതകത്തിനു പിന്നിൽ. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്ത്രീയുമായി രാജേഷിന് അടുത്ത ബന്ധമുണ്ടായിരുെന്നന്നും എന്നാൽ, അത് ഉപേക്ഷിക്കാൻ സ്ത്രീ തയാറാകാത്തത് അവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുെന്നന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇൗ ബന്ധത്തിൽനിന്ന് സ്ത്രീയെ പിന്തിരിപ്പിക്കാൻ ഭർത്താവ് പലകുറി ശ്രമിക്കുകയും അവർ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുെന്നന്നാണ് വിവരം. ഗൾഫിലുണ്ടായിരുന്ന രാജേഷിന് ഇതുമൂലം ഭീഷണിയുണ്ടായി. തുടർന്നാണ് രാജേഷ് മടങ്ങിയെത്തി മടവൂരിൽ എഡിറ്റിങ്ങ് സ്റ്റുഡിയോ തുടങ്ങിയത്. സ്റ്റുഡിയോയുടെ പേരും ഇൗ യുവതിയുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. നാട്ടിലെത്തിയ ശേഷവും രാജേഷ് ഇവരുമായി സൗഹൃദം തുടർെന്നന്നും അതാണ് കൊലക്ക് കാരണമായതെന്നുമാണ് പൊലീസ് നിഗമനം. ഖത്തറിലെ വ്യവസായിയായ യുവതിയുടെ ഭർത്താവി​െൻറ ജിംനേഷ്യത്തിലെ ഇൻസ്ട്രക്ടർ കൂടിയായ അലിഭായിയെ ക്വേട്ടഷൻ ഏൽപ്പിക്കുകയും കേരളത്തിലെത്തിയ അയാൾ രണ്ടുപേരെ കൂടെ കൂട്ടി സ്ഥലത്തെത്തി കൊല നടത്തി ഖത്തറിലേക്ക് മടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. കൊലക്കു ശേഷം കാഠ്മണ്ഡുവഴിയാണ് അലിഭായി ഖത്തറിലേക്ക് മടങ്ങിയതെന്നും മറ്റൊരു പ്രതിയായ കായംകുളം അപ്പുണ്ണി ഡൽഹിയിൽനിന്നും വീണ്ടും ചെന്നൈയിലേക്ക് എത്തിയെന്നുമാണ് പൊലീസ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ ഇൻറർപോളി​െൻറയും തമിഴ് നാട് പൊലീസി​െൻറയും സഹായം തേടുന്നത്. മൂന്നാമത്തെ പ്രതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 'സ്ഫടികം' എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നാണ് അറിയുന്നത്. അറസ്റ്റ് വൈകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.