പഞ്ചദിന അവധിക്കാല ക്യാമ്പ്

ബാലരാമപുരം: ഉപജില്ലയിലെ ചൊവ്വര സ​െൻറ് ജോസഫ്സ് എൽ.പി.എസിൽ 'വേനൽ മൊട്ടുകൾ'എന്ന പേരിൽ പഞ്ചദിന അവധിക്കാല ക്യാമ്പ് തുടങ്ങി. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സജി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എസ്.ജി. അനീഷ് അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർ ലീന, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ചന്ദ്രലേഖ, ഹരിശ്ചന്ദ്രൻ, കൊച്ചുത്രേസ്യ, അംഗങ്ങളായ ത്രേസ്യാ ദാസ്, എസ്. ചന്ദ്രലേഖ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ്-.ടി. മാർട്ടിൻ സ്വാഗതവും ബി.ആർ.സി പരിശീലകൻ നന്ദകുമാർ നന്ദിയും പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ 50 കുട്ടികളാണ് ക്യാമ്പ് അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.