കിള്ളിയാർ മിഷൻ ദൗത്യത്തി​െൻറ പ്രചാരണാർഥം പുഴനടത്തം

നെടുമങ്ങാട്: കിള്ളിയാർ മിഷൻ ദൗത്യത്തി​െൻറ പ്രചാരണാർഥം പുഴ നടത്തം അഞ്ചിന് രാവിലെ എട്ടിന് ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തി മൂലയിൽനിന്നും വഴയിലയിൽനിന്നും ആരംഭിക്കുമെന്ന് കിള്ളിയാർ മിഷൻ സമിതി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സമിതി കൺവീനറുമായ ബി. ബിജുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഴയുടെ തീരത്തുകൂടിയും സമീപത്തുകൂടിയും നടത്തുന്ന രണ്ട് ജനകീയയാത്രകളിൽ മന്ത്രിമാരും ജനപ്രതിനിധികളും ബഹുജനങ്ങളും പങ്കെടുക്കും. 14ന് രാവിലെ എട്ട് മുതൽ ആയിരങ്ങൾ പെങ്കടുക്കുന്ന കിള്ളിയാറൊരുമ ഏകദിന ശുചീകരണയജ്ഞം നടക്കും. കരിഞ്ചാത്തിമൂലയിൽനിന്ന് വഴയില വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലുള്ള അനുബന്ധ തോടുകളും നീർച്ചാലുകളും ശുദ്ധീകരിച്ച് സംരക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പുഴനടത്തം സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.