കണ്ണൂർ, കരുണ പ്രവേശന ബിൽ; സുപ്രീംകോടതി നിലപാട്​ നിർണായകം * ജയിംസ്​ കമ്മിറ്റി കണ്ടെത്തിയത്​ ഗുരുതര ക്രമക്കേടുകൾ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ 2016 -17 വർഷത്തെ മെറിറ്റ് അട്ടിമറിച്ചുള്ള വിദ്യാർഥി പ്രവേശനം നിയമനിർമാണത്തിലൂടെ ക്രമവത്കരിച്ചതോടെ സുപ്രീംകോടതി നിലപാട് നിർണായകമായി. സർക്കാർ നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച കോടതി ഒാർഡിനൻസ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതു വകവെക്കാതെയാണ് സഭ െഎകകണ്ഠ്യേന ബിൽ പാസാക്കിയത്. കേസ് അടുത്ത ദിവസം പരിഗണിക്കുേമ്പാൾ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് സർക്കാറിനും പ്രതിപക്ഷത്തിനും നിർണായകമാകും. രണ്ട് കോളജുകളും നഗ്നമായ നിയമലംഘനമാണ് നടത്തിയതെന്ന് പ്രവേശന മേൽനോട്ട സമിതിയായിരുന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ 2016 നവംബറിലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഴുവൻ മറച്ചുവെച്ചാണ് ഭരണ, പ്രതിപക്ഷം ഒന്നടങ്കം സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ നടത്തിയ വഴിവിട്ട വിദ്യാർഥി പ്രവേശനത്തെ ശരിവെക്കാൻ വീറോടെ നിയമസഭയിൽ വാദിച്ചത്. വിദ്യാർഥികളുടെ ഭാവി എന്ന വാദം ഉയർത്തിയാണ് ബില്ലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, സ്വാശ്രയ കോളജുകളുടെ തട്ടിപ്പ് കൈയോടെ പിടികൂടിയ ആദ്യകേസിലാണ് ഭരണ, പ്രതിപക്ഷം ഒന്നിച്ച് മാനേജ്മ​െൻറുകെള രക്ഷിച്ചെടുക്കുന്നത്. ഗുരുതരമായ ക്രമക്കേടുകളാണ് രണ്ട് കോളജുകളിലെയും പ്രവേശനത്തിൽ ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നത്. ഇത് ഹൈകോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ ഒന്നടങ്കം അട്ടിമറിച്ചതായി കമ്മിറ്റി കണ്ടെത്തി. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കാവൂ എന്ന നിര്‍ദേശം പാലിച്ചില്ല. പരിശോധനക്കായി കമ്മിറ്റി മുമ്പാകെ കോളജ് ഹാജരാക്കിയ അപേക്ഷകളില്‍ ഒന്നു പോലും ഓണ്‍ലൈന്‍ രീതിയിലുള്ളതായിരുന്നില്ല. ലഭ്യമാക്കിയ അപേക്ഷയില്‍ കോളജി​െൻറ പേര്, അപേക്ഷാര്‍ഥിയുടെ േപര്, ഒപ്പ്, അപേക്ഷാ തീയതി എന്നിവ പോലും രേഖപ്പെടുത്തിയിട്ടില്ല. നേരത്തേ കോടതി നിര്‍ദേശ പ്രകാരം പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തിയ സ്പോട്ട് അഡ്മിഷൻ സമയത്ത് സമര്‍പ്പിച്ച അപേക്ഷകള്‍ പോലും കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചവയില്‍ ഇല്ലായിരുന്നു. ഓണ്‍ലൈന്‍ രീതിയില്‍ മാത്രം അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്ന കോടതി നിര്‍ദേശവും ജയിംസ് കമ്മിറ്റി ഉത്തരവും കോളജ് ലംഘിച്ചു. കരുണ കോളജ് വിവിധ സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കിയതിന് മതിയായ രേഖകള്‍ ജയിംസ് കമ്മിറ്റി മുമ്പാകെ ഹാജരാക്കിയില്ല. എസ്.ഇ.ബി.സി, എസ്.സി തുടങ്ങിയ സംവരണ േക്വാട്ടകളില്‍ പ്രവേശനം നല്‍കിയതിന് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാൻ നിര്‍ദേശം നൽകിയിരുന്നു. ഇവ ഹാജരാക്കാമെന്ന് ആദ്യം അറിയിച്ച കോളജ് പിന്നീട് ഇവ ലഭ്യമല്ലെന്ന് കമ്മിറ്റിയെ അറിയിച്ചു. പ്രവേശനം ക്രമവത്കരിക്കാൻ പുറപ്പെടുവിച്ച ഒാർഡിനൻസ് പ്രകാരം ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസനെ രണ്ട് കോളജുകളിലെയും വിദ്യാർഥികളുടെ മെറിറ്റ് പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 2016ൽ ഇതര കോളജുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ റാങ്കുമായി താരതമ്യം ചെയ്തപ്പോൾ കണ്ണൂരിലെ 44ഉം കരുണയിലെ 25ഉം കുട്ടികൾക്ക് മാത്രമേ പ്രവേശനത്തിന് അർഹതയുള്ളൂവെന്ന് ശ്രീനിവാസൻ റിപ്പോർട്ട് നൽകി. ഇൗ റിപ്പോർട്ട് അവഗണിച്ചാണ് മുഴുവൻ കുട്ടികളുടെയും പ്രവേശനത്തെ ക്രമവത്കരിക്കുന്നതിന് ബിൽ പാസാക്കിയത് എന്നതാണ് വിചിത്രം. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.