കണ്ണൂർ, കരുണ കോളജ്​ പ്രവേശന ബിൽ; മു​ന്നണികളുടെ കൂട്ടുകച്ചവടം ^സേവ്​ എജുക്കേഷൻ കമ്മിറ്റി

കണ്ണൂർ, കരുണ കോളജ് പ്രവേശന ബിൽ; മുന്നണികളുടെ കൂട്ടുകച്ചവടം -സേവ് എജുക്കേഷൻ കമ്മിറ്റി തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ മെറിറ്റ് അട്ടിമറിച്ച് നടത്തിയ വിദ്യാർഥിപ്രവേശനം ക്രമവത്കരിക്കൽ നിയമം എൽ.ഡി.എഫും യു.ഡി.എഫും ചേർന്നുള്ള കൂട്ടുകച്ചവടമാണെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ. അധാർമികവും ജനവഞ്ചനയുമാണ് നിയമസഭ പാസാക്കിയ ബിൽ. രണ്ട് തവണ സുപ്രീംകോടതി വരെ തള്ളിയ കേസിനാണ് നിയമനിർമാണത്തിലൂടെ ഭരണ, പ്രതിപക്ഷവും ബി.ജെ.പിയും ചേർന്ന് വെള്ളപൂശുന്നത്. വൻതുക കോഴനൽകിയാണ് പലരും ഇൗ കോളജുകളിൽ പ്രവേശനം തരപ്പെടുത്തിയത്. വിദ്യാഭ്യാസ കച്ചവടത്തിനുള്ള സർക്കാറി​െൻറ അംഗീകാരമാണ് ബില്ലെന്നും ഷാജർഖാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.