വിനോദിെൻറ മരണവും വിജയ​െൻറ തിരോധാനവും: പൊലീസ്​ റിപ്പോർട്ട് ലഭിച്ചശേഷം സാമ്പത്തിക സഹായത്തിൽ തീരുമാനം ^മന്ത്രി

വിനോദി​െൻറ മരണവും വിജയ​െൻറ തിരോധാനവും: പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം സാമ്പത്തിക സഹായത്തിൽ തീരുമാനം -മന്ത്രി തിരുവനന്തപുരം: സുൽത്താൻബത്തേരി വണ്ടിക്കടവ് കോളനിയിലെ വിനോദി​െൻറ മരണവും നെടുമ്പിലാശ്ശേരി കോളനിയിലെ വിജയ​െൻറ തിരോധാനവും സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരുകയാണെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയായി പൊലീസ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇരുവരുടെയും കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനാവൂയെന്ന് ഐ.സി. ബാലകൃഷ്ണ​െൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. ഇക്കാര്യത്തിൽ പട്ടികജാതി-വർഗ അതിക്രമങ്ങളിൽ നിയമപ്രകാരം കേസെടുത്താൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ധനസഹായം അനുവദിക്കാൻ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കും. പണിയ സമുദായത്തിൽപ്പെട്ട വിനോദ് കഴിഞ്ഞ 11ന് കർണാടക വനത്തിൽനിന്ന് വിറക് ശേഖരിക്കുമ്പോൾ വനത്തിൽ തീയിടുന്നുവെന്ന് ആരോപിച്ച് വനപാലകർ വെടിയുതിർെത്തന്നും ഭയന്ന വിനോദ് പുഴയിൽ ചാടി രക്ഷപ്പെെട്ടന്നുമാണ് ലഭ്യമായ വിവരങ്ങൾ. 13ന് കോളനിക്ക് സമീപത്തെ അതുൽ എന്ന വിഷ്ണു തന്നെ മർദിച്ചതായി വിനോദ് മാതാവിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. അന്നുരാത്രി ഒമ്പതിനാണ് വിനോദിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിനോദി​െൻറ കുടുംബത്തിന് സംസ്കാര െചലവിലേക്ക് 5000 രൂപ നൽകി. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ സബ് കലക്ടർ പോലീസിന് നിർദേശവും നൽകിയിട്ടുണ്ട്. കുറിച്യ യുവാവ് വിജയനെ (27) കഴിഞ്ഞ ജനുവരി 19 മുതൽ കാണാതായതായി വെള്ളമുണ്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിജയനെ കണ്ടെത്താനുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു സമുദായത്തിനു മാത്രമായി വരുമാനപരിധി മാറ്റാനാവില്ല -മന്ത്രി സംവരണ അനുപാത പുനഃക്രമീകരണം ഉടനുണ്ടാവില്ല തിരുവനന്തപുരം: ഒരു സമുദായത്തിനു മാത്രമായി വരുമാനപരിധി മാറ്റുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ഗണക സമുദായത്തി​െൻറ ആനുകൂല്യങ്ങൾ സംബന്ധിച്ച പി.ടി. തോമസി​െൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഗണക സമുദായത്തിലെ കുട്ടികൾക്ക് ഒ.ഇ.സി ആനുകൂല്യം നിലവിൽ അനുവദിച്ചിട്ടുണ്ട്. ഒ.ഇ.സി ആനുകൂല്യം അനുവദിക്കുന്നത് ആറുലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബവാർഷിക വരുമാനമുള്ള ചില സമുദായങ്ങൾക്കാണ്. സംസ്ഥാന പിന്നാക്കവിഭാഗ പട്ടികയിൽ ഉൾപ്പെടുന്ന സമുദായമാണ് ഗണക സമുദായം. ഒ.ബി.സി ഗ്രൂപ്പിൽ ഗണക സമുദായത്തിന് ഉൾപ്പെടെ സംസ്ഥാന സർവിസിൽ ലാസ്റ്റ് േഗ്രഡ് തസ്തികകളിൽ ആറു ശതമാനവും ഇതര തസ്തികകളിൽ മൂന്നു ശതമാനവും സംവരണം അനുവദിച്ചിട്ടുണ്ട്. ഗണക സമുദായത്തിനു മാത്രമായി പ്രത്യേക സംവരണം അനുവദിച്ചിട്ടില്ല. ഏതെങ്കിലും സമുദായത്തിനുള്ള സംവരണ അനുപാതം പുനഃക്രമീകരിക്കുന്നതിന് സാമുദായിക അടിസ്ഥാനത്തിലുള്ള ജനസംഖ്യാ വിവരങ്ങൾ ആവശ്യമാണ്. നിലവിൽ ഇതു ലഭ്യമല്ലാത്തതിനാൽ ഇപ്പോഴുള്ള സംവരണ തോത് തുടർന്നുവരുകയാണ്. 2011ൽ കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള സെൻസസി​െൻറ ഭാഗമായി സാമൂഹിക-സാമ്പത്തിക സർവേ നടത്തിയിരുന്നെങ്കിലും ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. അതു ലഭിച്ചശേഷം മാത്രമേ സംവരണം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ കഴിയൂ. ഗണക സമുദായത്തിലെ പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സക്കും ഔഷധ നിർമാണത്തിനും ലൈസൻസ് നൽകണമെന്നും ക്ഷേത്രകലകൾ പഠിപ്പിക്കുന്ന കളരികൾ സംരക്ഷിക്കണമെന്നുമുള്ള ആവശ്യത്തിൽ നിലവിലെ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ച് അപേക്ഷകൾ സമർപ്പിക്കുന്ന മുറക്ക് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.