പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കും ^മന്ത്രി

പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കും -മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി റവന്യൂ, ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെട്ട പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഹാരിസൺ ഉൾെപ്പടെ അനധികൃതമായി ഭൂമി കൈവശംവെച്ച എല്ലാ കമ്പനികൾക്കുമെതിരെ നടപടിയുണ്ടാകും. വയനാട്ടിൽ ഭൂമി കൈയേറാൻ ശ്രമിെച്ചന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കലക്ടറെ സസ്പെൻഡ് ചെയ്തത്. ആരോപണവിധേയരെ തൽക്കാലം മാറ്റിനിർത്തുകയാണ് രീതി. ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. ഈ സർക്കാറി​െൻറ കാലത്ത് 14 ജില്ലകളിലായി 1477 ഭൂമി കൈയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 605 കേസുകളിലായി 196.64 ഹെക്ടർ ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോടതിയിൽ കേസുള്ളതും മറ്റ് സാേങ്കതിക പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമാണ് ഒഴിപ്പിക്കാൻ ബാക്കിയുള്ളത്. ഇടുക്കിയിൽ ജോയ്സ് ജോർജ് എം.പിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ചോദ്യോത്തരവേളയിൽ അൽപനേരം ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വാക്കേറ്റമുണ്ടായി. ഭൂമി കൈയേറിയെന്ന് ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകിയപ്പോൾ ആ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയാണ് സർക്കാർ ചെയ്തതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് കൂടുതൽ പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തി. പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും എണീറ്റതോടെ ബഹളമായി. എം.പി ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹത്തി​െൻറ മുൻഗാമികൾക്ക് ലഭിച്ച ഭൂമിയിലാണ് കൈയേറ്റം നടന്നിട്ടുള്ളതെന്നും മന്ത്രി മറുപടി പറഞ്ഞു. ബഹളം നീണ്ടതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. ജോയ്സ് ജോർജ് എം.പി ഭൂമി കൈയേറിയിട്ടില്ലെന്നും രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.