അവധിക്കാലത്ത് കുട്ടികളെ ഓഫിസിൽ കൊണ്ടിരുത്തരുത്​ ^മനുഷ്യാവകാശ കമീഷൻ

അവധിക്കാലത്ത് കുട്ടികളെ ഓഫിസിൽ കൊണ്ടിരുത്തരുത് -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: അവധിക്കാലത്ത് സർക്കാർ ജീവനക്കാർ കുട്ടികളെ ഓഫിസിൽ കൊണ്ടിരുത്തി ഓഫിസ് പ്രവർത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. 30 ദിവസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ നിർദേശം നൽകി. സാധാരണക്കാർ തങ്ങളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ ഓഫിസുകളിലെത്തുന്നത്. അവധിക്കാലമായതോടെ ഉദ്യോഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്്. ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയൽ ബോർഡുകളും സർക്കാർ പേപ്പറുമാണ് കുട്ടികൾക്ക് പടം വരക്കാൻ നൽകുന്നത്. ഓഫിസിലെ പരിമിതമായ സമയം ഉദ്യോഗസ്ഥർ കുട്ടികളെ നോക്കാൻ ചെലവഴിക്കുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.