കുണ്ടറ സ്​റ്റേഷനിൽ പരമാവധി െട്രയിനുകൾക്ക് സ്​റ്റോപ് അനുവദിക്കും

കൊല്ലം: കുണ്ടറ റെയിൽവേ സ്റ്റേഷനിൽ താമ്പരം- കൊല്ലം എക്സ്പ്രസ് ഉൾപ്പെടെ പരമാവധി െട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കാമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. റെയിൽവേപാത കമീഷനുവേണ്ടി ഓടിച്ച ആദ്യ ട്രെയിനായ താമ്പരം--കൊല്ലം എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചിരുന്നില്ല. പുതുതായി ആരംഭിക്കുന്ന എല്ലാ െട്രയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽേശ്രഷ്ഠ, ദക്ഷിണ റെയിൽവേ ചീഫ് ഓപറേറ്റിങ് മാനേജർ അനന്തരാമൻ, മധുര ഡിവിഷനൽ റെയിൽവേ മാനേജർ നീനു ഇട്ടിയേര എന്നിവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ഉറപ്പ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.