ജനവാസ​േമഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ പ്രതിഷേധം

പത്തനാപുരം: ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല വാര്‍ഡിലാണ് റിലയന്‍സ് കമ്പനിയുടെ ടവര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. പുന്നല സ്വദേശിയായ ബിജുവി​െൻറ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തില്‍നിന്ന് അഞ്ച് സ​െൻറ് സ്ഥലം കമ്പനി 15 വര്‍ഷത്തേക്ക് വാടകക്ക് എടുത്തിട്ടുണ്ട്. പിറവന്തൂര്‍ പഞ്ചായത്ത് ഭരണസമിതി ടവറിന് അനുമതിയും നല്‍കി. തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സര്‍വേ നടപടികളും പൂര്‍ത്തിയാക്കി. ഇതിനിടെയാണ് നാട്ടുകാര്‍ ടവര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. പ്രദേശവാസികള്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 10 ദിവസത്തേക്ക് നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോയും കൊടുത്തു. ടവര്‍ സ്ഥാപിക്കുന്നതിന് സമീപത്ത് 300 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പുന്നല കടശ്ശേരി റോഡി​െൻറയും പുന്നല കെ.ഐ.പി കനാല്‍ റോഡി​െൻറയും മധ്യഭാഗത്താണ് ടവര്‍. പിറവന്തൂര്‍ പഞ്ചായത്തില്‍ കറവൂരില്‍ ടവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് പുന്നലയില്‍ സ്ഥലമേറ്റെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ ഒപ്പുശേഖരണം നടത്തി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്‌. മേഖലയില്‍ കാന്‍സര്‍ രോഗം ബാധിതര്‍ വർധിച്ചു വരുകയാണെന്നും അതിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ ടവര്‍ കൂടി സ്ഥാപിച്ച് മനുഷ്യരെ കൂടുതല്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധകൂട്ടായ്മയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.