വനംവകുപ്പി​െൻറ ​'ശബരി' കുപ്പിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു

പത്തനാപുരം: വനംവകുപ്പി​െൻറ ആഭിമുഖ്യത്തിലുള്ള 'ശബരി' കുപ്പിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് പണിപൂർത്തിയായ കെട്ടിടവും കുളവും കാടുമൂടി. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ കെ.ബി. ഗണേഷ്കുമാറാണ് ഒരുകുപ്പിക്ക് 10 രൂപ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരിയിൽ വനംവകുപ്പി​െൻറ സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്. 15 ലക്ഷം രൂപയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. 2012 ഒക്ടോബർ 27ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിടനിർമാണവും അനുബന്ധ നിർമാണപ്രവർത്തനങ്ങളും മൂന്ന് വർഷം മുമ്പ് പൂർത്തിയായി. എന്നാൽ, രണ്ടാംഘട്ടമായി യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള പണം വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെ പദ്ധതി മുടങ്ങി. കുളങ്ങളും കെട്ടിടനിർമാണവും പൂർത്തിയായിരിക്കുകയാണ്. മന്ത്രി കെ. രാജു ഒരുവർഷം മുമ്പ് പ്ലാൻറ് സന്ദർശിക്കുകയും ആറ് മാസത്തിനുള്ളിൽ തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല. പ്രകൃതിക്ക് ദോഷം ഉണ്ടാകാതെയായിരുന്നു വനഭൂമിയിൽ കുപ്പിവെള്ള പ്ലാൻറ് സ്ഥാപിച്ചത്. പ്രകൃത്യാലുള്ള ജലസ്രോതസ്സ് പ്രയോജനപ്പെടുത്തിയാണ് വെള്ളം ശേഖരിക്കുന്നത്. പദ്ധതിക്ക് മെഷീനറികൾ കൂടി ഇറക്കുമതി ചെയ്താൽ ലാഭത്തിൽ പ്രവർത്തിക്കാമെന്നിരിക്കെയാണ് ഭരണാധികാരികൾ തുടർനടപടികളെടുക്കാതെ നിസ്സംഗത തുടരുന്നത്. ശബരിമല സീസണിൽ ആവശ്യമായ ജലം തീർഥാടകർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനംചെയ്തത്. ഉപയോഗിച്ചശേഷം കുപ്പി മടക്കി നൽകിയാൽ ഒരു രൂപ ഉപഭോക്താവിന് നൽകും. കുപ്പിവെള്ള വിൽപന കുത്തകയാക്കിയ ചില വൻകിട കമ്പനികളിൽനിന്ന് പദ്ധതിക്ക് എതിർപ്പുണ്ടായതിനാലാണ് തുടർനടപടികൾ എടുക്കാത്തതെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.