സമരങ്ങളിൽ വീർപ്പുമുട്ടി സെ​ക്ര​േട്ടറിയറ്റ്​ നട

തിരുവനന്തപുരം: ചൊവ്വാഴ്ച . രാവിലെ 10ഒാടെ തന്നെ വിവിധ സമരക്കാരെ കൊണ്ട് സെക്രേട്ടറിയറ്റും പരിസരവും നിറഞ്ഞിരുന്നു. ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം. തങ്ങളുടെ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുക, സാമുദായിക സംവരണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖാരി മൂവാരി സമുദായം സംഘം നടത്തിയ ധർണ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക സമത്വ മുന്നണി പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, സുഭാഷ് ബോസ്, വി.വി. കരുണാകരൻ, ഷാജി പയ്യന്നൂർ എന്നിവർ സംസാരിച്ചു. ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കുക, ക്ഷേമ പെൻഷൻ അപേക്ഷകർക്കുള്ള അപ്രഖ്യാപിത നിരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ യു യു.ഡി.എഫ് വിഭാഗം നടത്തിയ മാർച്ച് പ്രസിഡൻറ് ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ഷനീദ് അഹമ്മദ്, ചോലക്കര മുഹമ്മദ്, സിനി മോൾ, വി.എസ്. സന്തോഷ്, മുളവന രാധാകൃഷ്ണൻ, ഷംനാദ് കുട്ടിക്കട, കെ.ടി. ജോസഫ്, അജയൻ നെല്ലിലയിൽ, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി അധ്യാപികമാർക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ എയ്ഡഡ് പ്രീ-െപ്രെമറി മേഖലയിലെ അധ്യാപികമാർക്കും ആയമാർക്കും നൽകണം എന്ന ആവശ്യപ്പെട്ട് കേരള എയ്ഡഡ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോ. ഉപവാസം നടത്തി. സംസ്ഥാന പ്രസിഡൻറ് ബിനു േജാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോസഫ് സംസാരിച്ചു. കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വില്ലേജ് ഫീൽഡ് അസി. തസ്തിക റവന്യൂ വകുപ്പിലെ എൻട്രി കേഡറായി നിശ്ചയിക്കുക, വി.എഫ്.എമാരുടെ സ്പെഷൽ റൂൾ നടപ്പാക്കുക തുടങ്ങിയ ആവശങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ, ജനറൽ സെക്രട്ടറി വി. അബൂബക്കർ, ട്രഷറർ എം.ജി. ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.