സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തിക അപ്ഗ്രേഡ് ചെയ്യുക, വി.എഫ്.എ തസ്തിക വകുപ്പിലെ എൻട്രി കേഡറാക്കുക, വി.എഫ്.എമാരെ നൈറ്റ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സെക്രേട്ടറിയറ്റിന് മുന്നിൽ 24 മണിക്കൂർ നിരാഹാര. കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ, ജനറൽ സെക്രട്ടറി വി. അബൂബക്കർ, ട്രഷറർ എം.ജി. ആൻറണി, പി.പി. ഗോവിന്ദവാര്യർ, ഇസബിൻ അബ്ദുൽ കരിം, പി. സുഗതൻ, ഇ.കെ. മുരളീധരൻ, വി.എൻ. രമേശ്കുമാർ, ജസ്റ്റസ് മാത്യു ഫിലിപ്, എം.കെ. മനോജ്കുമാർ, ജി.വി. പ്രിൻസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.