നന്ദിയോട്^ചെറ്റച്ചൽ^വിതുര -റോഡിന് 9.68 കോടി

നന്ദിയോട്-ചെറ്റച്ചൽ-വിതുര -റോഡിന് 9.68 കോടി പാലോട്: വാമനപുരം നിയോജകമണ്ഡലത്തിലെ നന്ദിയോട്-ചെറ്റച്ചൽ-വിതുര -റോഡ് നവീകരിക്കാൻ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. 9.68 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. നന്ദിയോട് മുതൽ ചെറ്റച്ചൽ വരെയുള്ള ആറ് കിലോമീറ്റർ റോഡ്‌ അത്യാധുനികരീതിയിലാണ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും റോഡ് സുരക്ഷക്കാവശ്യമായ സിഗ്നലുകളും സ്ഥാപിക്കും. സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യും. മേയ് മാസത്തോട് കൂടി നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.