ഭൂമിതട്ടിപ്പ്​ വിവാദം: പ്രതിരോധത്തിലായി സി.പി.​െഎ, മുതലാക്കി സി.പി.എമ്മും

തിരുവനന്തപുരം: വയനാട്ടിലെ ഭൂമി തട്ടിപ്പ് വിവാദത്തിൽ പ്രതിരോധത്തിലായി സി.പി.െഎ, വീണുകിട്ടിയ ആയുധം പരമാവധി മുതലാക്കി സി.പി.എമ്മും. ഭൂമി കൈയേറ്റത്തിനെതിരെ സന്ധിയില്ലാ സമരവും കൊടികുത്ത് സമരവുമായി 'ജനപക്ഷ' പ്രതിച്ഛായ സൃഷ്ടിച്ച് മുന്നോട്ട് പോകുകയായിരുന്ന സി.പി.െഎക്ക് കനത്ത തിരിച്ചടിയാണ് വയനാട്ടിലെ ഭൂമിയിടപാട് സംബന്ധിച്ച് സ്വകാര്യ ചാനൽ പുറത്തുവിട്ട വാർത്ത. ആ വാർത്തയെ പ്രതിരോധിക്കാൻ സി.പി.െഎ ജില്ല സെക്രട്ടറി നടത്തിയ ശ്രമവും കൂടുതൽ വിവാദത്തിലേക്ക് നീങ്ങിയതോടെ സി.പി.െഎ പ്രതിരോധം ഫലം കണ്ടില്ല. അഴിമതിവിരുദ്ധ മുഖമെന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന സി.പി.െഎയുടെ മന്ത്രിയെയും നേതൃത്വത്തെയും വരെ വിഷയം ലക്ഷ്യം െവക്കുെന്നന്ന് േബാധ്യപ്പെട്ടതോടെ സി.പി.െഎ നേതൃത്വത്തിന് സെക്രട്ടറിയെ മാറ്റി നിർത്തുന്നതുൾപ്പെടെ കടുത്ത നിലപാടെടുക്കേണ്ടിയും വന്നു. എന്നാൽ, മൂന്നാറിലെ ഭൂമി കൈയേറ്റമുൾപ്പെടെ വിഷയത്തിൽ സി.പി.എമ്മിനെ പലപ്പോഴും പ്രതിരോധത്തിലാക്കി വന്ന സി.പി.െഎക്കെതിരെ വീണുകിട്ടിയ ആയുധമായി ഇൗ വിഷയത്തെ ഏറ്റെടുത്ത സി.പി.എം അത് ശരിക്കും മുതലാക്കാനും തീരുമാനിെച്ചന്ന് വ്യക്തം. അതിനാലാണ് വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഇൗവിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനുമാനിക്കാം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെങ്കിലും വിജിലൻസ് അന്വേഷണം അവരെയും ഒരു പരിധി വരെ തൃപ്തരാക്കിയിട്ടുണ്ട്. ഇൗ വിവാദം ചാനൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും സർക്കാറിനെയും സി.പി.െഎയും കരിവാരിേത്തക്കാനാണെന്നനിലയിൽ പ്രതിരോധിക്കാൻ സി.പി.െഎ നേതൃത്വം ശ്രമിച്ചെങ്കിലും അതു വിജയം കണ്ടില്ലെന്നതാണ് മറ്റൊരു വസ്തുത. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ ചാനലിനെതിരായി ആരോപണം ഉന്നയിക്കുകയും ചെയ്തു. സി.പി.െഎ ആസ്ഥാനമായ എം.എൻ. സ്മാരകത്തെയും റവന്യൂമന്ത്രിയുടെ ഒാഫിസിനെയും കൂടി പ്രതിക്കൂട്ടിലാക്കുന്ന ഇൗ ആരോപണം സി.പി.െഎക്ക് തലവേദന സൃഷ്ടിെച്ചന്നതാണ് മറ്റൊരു വസ്തുത. അതിനാൽതന്നെ മുഖം രക്ഷിക്കുകയെന്ന ആദ്യഘട്ട ശ്രമമെന്നനിലക്കാണ് ജില്ല സെക്രട്ടറി വിജയൻ ചെറുകരയെ ആ സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ, സി.പി.എം ഇടുക്കി ജില്ല നേതൃത്വം ഉൾപ്പെടെ സി.പി.െഎക്കെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ഇൗ ഭൂമി ഇടപാട് ആരോപണം മുന്നണിക്കും സർക്കാറിനും ദോഷം ചെയ്െതന്ന വിലയിരുത്തൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനുമുണ്ട്. സി.പി.െഎ സംസ്ഥാന നേതൃത്വത്തോട് കൂടിയാലോചിക്കാതെ വിജയൻ ചെറുകര മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണവും യുവജന സംഘടനയുടെ നേതൃത്വത്തിൽ ചാനൽ ലേഖകനെതിരെ ഉയർത്തിയ ഭീഷണിയും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തൽ സി.പി.െഎ സംസ്ഥാന നേതൃത്വത്തിനുമുണ്ട്. ആ സാഹചര്യത്തിലാണ് പ്രശ്നത്തിൽനിന്ന് താൽക്കാലികമായി തലയൂരാൻ നേതൃത്വം ചില പൊടിക്കൈ പ്രയോഗം നടത്തിയിട്ടുള്ളതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.