ദയാവധം വേണമെന്ന് നിയമവിദഗ്ധർ

തിരുവനന്തപുരം: യന്ത്രം പോലെ പ്രവർത്തിക്കുന്ന ഹൃദയം മാത്രം ബാക്കിയാവുമ്പോൾ ആത്മാവി​െൻറ മോചനം തീർച്ചയായും സ്വാഗതം ചെയ്യണമെന്ന് മുൻ ഹൈകോടതി ജഡ്ജി ജ. സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ആത്മാവ് അനുഭവിക്കുന്ന വേദനയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് നിയമനിർമാണം വൈകിക്കരുത്. ദയാവധത്തെ കുറ്റം പറയുന്നവർ വേദന കാരണം പുളയുന്നവരുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നു. ആരോഗ്യം മൗലികാവകാശമാക്കണമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ ആവശ്യപ്പെട്ടു. ഇടതുകാലിന് ഒടിവുണ്ടാകുമ്പോൾ വലതുകാലിൽ പ്ലാസ്റ്റർ ഇടുന്ന ഡോക്ടർമാർ ഉണ്ടെന്ന് ജ. ജെ.ബി. കോശി പറഞ്ഞു. കമീഷനു വേണ്ടി ലാബ് നിർദേശിക്കുന്ന ഡോക്ടർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.