ജില്ലയിൽ പണിമുടക്ക്​ പൂർണം

കൊല്ലം: സ്ഥിരം തൊഴിൽവ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം. ജില്ലയിലെല്ലായിടത്തും ഹർത്താൻ പ്രതീതിയായിരുന്നു. പണിമുടക്ക് വിവരം മുൻകൂട്ടി അറിഞ്ഞതിനെ തുടർന്ന് പലരും യാത്രകൾ മാറ്റിവെച്ചതിനാൽ റെയിൽവേ സ്റ്റേഷനിൽ വന്ന യാത്രക്കാരൊഴികെയുള്ളവർ പതിവ് ഹർത്താൽ ദിനങ്ങളിലെ പോലെ വലയുന്ന അവസ്ഥ കുറവായിരുന്നു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. ജില്ലയിലൊരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. തിങ്കളാഴ്ച രാവിലെ മുതൽ കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന ടൗണുകളെല്ലാം വിജനമായിരുന്നു. സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഓട്ടോ, ടാക്സികൾ നിരത്തിലിറങ്ങിയില്ല. കേന്ദ്ര, കേരള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം പണിമുടക്കിനെ തുടർന്ന് സ്തംഭിച്ചു. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം നിശ്ചലമായിരുന്നു. സർക്കാർ ഒാഫിസുകളിൽ ഹാജർ നന്നേ കുറവായിരുന്നു. ദീർഘദൂര സർവിസ് അടക്കം നിർത്തിവെച്ച് െക.എസ്.ആർ.ടി.സിയും പണിമുടക്കി​െൻറ ഭാഗമായി. പണിമുടക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച രാവിലെ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പ്രധാന കവലകളിൽ പ്രകടനവും പൊതുയോഗവും നടത്തി. കൂടാതെ തൊഴിലാളികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഒാഫിസുകളിലേക്ക് മാർച്ച് നടത്തി. അതേസമയം പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നത് യാത്രക്കാരെ വലച്ചു. പലരും ഇരുചക്ര വാഹനങ്ങളുമായി രാവിലെ പമ്പുകളുടെ മുന്നിലെത്തിയെങ്കിലും നിരാശയോടെ തിരിച്ചുപോകേണ്ടി വന്നു. ബാങ്ക്-ഇൻഷുറൻസ്, ബി.എസ്.എൻ.എൽ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും പണിമുടക്കിൽ പെങ്കടുത്തു. തൊഴിലാളി സംഘടനകളുടെ പണിമുടക്കിനോടൊപ്പം പട്ടികജതി-വർഗ പീഡന നിയമത്തില സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദും ജില്ലയിൽ സമാധാനപരമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.