​െഎ.എൻ.എൽ കൊല്ലം ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

കൊല്ലം: ഇന്ത്യൻ നാഷനൽ ലീഗി​െൻറ മെംബർഷിപ് അടിസ്ഥാനത്തിലുള്ള പുതിയ ജില്ല കമ്മിറ്റി നിലവിൽവന്നു. യു.എ. സലാമി​െൻറ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ് െഎ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ നിയന്ത്രിച്ചു. പ്രസിഡൻറായി എ.എം. ഷരീഫിനെയും ജനറൽ സെക്രട്ടറിയായി സൈനുദ്ദീൻ ആദിനാടിനെയും ട്രഷറർ ആയി സെഞ്ച്വറി നിസാറിനെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി യു.എ. സലാം, ആരിഫ കുന്നത്തൂർ, അനീസ് കൊട്ടാരക്കര, സെക്രട്ടറിമാർ ഡോ. നിഷ വിനു, മുജീബ് ചാത്തന്നൂർ, എ. ഷായെയും തെരഞ്ഞെടുത്തു. സാംസ്ഥാന കമ്മിറ്റിയിലേക്ക് ഡോ. എ.എ. അമീൻ, യു.എ. സലാം, അബ്ദുസ്സലാം അൽഹന, ഹുസൈൻ ഹാജി, ഷംസുദ്ദീൻ ബായി, ആഷിഖ് കരിമ്പാലിൽ, സുലൈമാൻ കുഞ്ഞ് എരിയപുരത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.