തമ്പാനൂരിൽ എസ്​.ഡി.പി.​െഎ പ്രവർത്തകരും ഇടത്​ തൊഴിലാളി സംഘടന പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും

തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തമ്പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകരും ഇടതു തൊഴിലാളി സംഘടനാപ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം. 10ലധികം പേർക്ക് നിസ്സാര പരിക്കേറ്റു. നേമം സ്വദേശിയായ യുവാവിനെയും കുടുംബത്തെയും മർദിച്ചവരെ പിടികൂടണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് രാവിലെ 11 ഓടെ എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. നൂറോളം വരുന്ന പ്രവർത്തകർ പ്രകടനത്തിലുണ്ടായിരുന്നു. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. അവിടെ പ്രതിഷേധം നടത്തി പ്രവർത്തകർ പിരിഞ്ഞുപോകാനൊരുങ്ങുേമ്പാൾ, പൊതുപണിമുടക്കി​െൻറ ഭാഗമായി തമ്പാനൂർ ഭാഗത്ത് കൂട്ടം കൂടി നിന്ന ഇടത് തൊഴിലാളി സംഘടന പ്രവർത്തകരിൽ ചിലർ കൂക്കിവിളിക്കുകയും അസഭ്യം പറയുകയും ചെയ്െതന്നാരോപിച്ചാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഉന്തും തള്ളും വാക്കേറ്റവും നടത്തിയ ഇരുവിഭാഗം കൂടുതൽ അക്രമത്തിലേക്ക് നീങ്ങുമെന്ന സാഹചര്യം വന്നതോടെ കൂടുതൽ പൊലീസ് എത്തി ഉടൻ ഇരുവിഭാഗങ്ങളെയും തടയുകയും കൂട്ടംകൂടിയവരെ ലാത്തിവീശി വിരട്ടിയോടിക്കുകയും ചെയ്തു. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവായി. സമാധാനപരമായി പ്രകടനം നടത്തിയവർക്ക് നേരെ ഇടത് തൊഴിലാളി സംഘടനാ പ്രവർത്തകർ അക്രമം നടത്തുകയായിരുെന്നന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. എന്നാൽ, പ്രകടനത്തിൽ പങ്കെടുത്തവരാണ് ആക്രമണം നടത്തിയതെന്നാണ് ഇടത് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. സംഘർഷത്തിനിടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലേക്ക് ഓടിക്കയറിയ ചിലരെ പൊലീസ് പിന്തുടർന്ന് പിടികൂടി. പിന്നീടവരെ വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.