യു.പി ഏറ്റുമുട്ടൽ കൊല സി.ബി.​െഎ അന്വേഷിക്കണം ^ജമാഅത്ത്​ കൗൺസിൽ

യു.പി ഏറ്റുമുട്ടൽ കൊല സി.ബി.െഎ അന്വേഷിക്കണം -ജമാഅത്ത് കൗൺസിൽ കൊല്ലം: യോഗി ആദിത്യനാഥ് അധികാരത്തിൽ ഒരുവർഷം പിന്നിട്ട യു.പിയിൽ 1000ൽപരം െപാലീസ് ഏറ്റുമുട്ടലുകളിൽ 50ൽപരം ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ മരിക്കാനിടയായതിനെക്കുറിച്ച് സമഗ്രമായ സി.ബി.െഎ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഡോ. ജഹാംഗീർ ആവശ്യപ്പെട്ടു. ജില്ല പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും മെഡിക്കൽ കോളജിൽ രോഗിയുടെ കൈപിടിച്ചുതിരിച്ച ജീവനക്കാരനെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിദ്ദീഖ് ഇമ്പീരിയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നുജുമുദ്ദീൻ അഹമ്മദ്, പറമ്പിൽ സുബൈർ, ശാസ്താംകോട്ട അബ്ദുൽ റഷീദ്, അഞ്ചൽ ഇബ്രാഹീം, ഉമയനല്ലൂർ കാസിംപിള്ള, ശൂരനാട് സൈനുദ്ദീൻ, അച്ചുമഠം ജവാദ് ഹുസൈൻ, പോരുവഴി സൈനുദ്ദീൻകുഞ്ഞ്, നൗഫൽ യഹിയ, ബദറുദ്ദീൻ ചക്കുവള്ളി, അൻസർ കിടങ്ങനഴികം, സൈനുദ്ദീൻ തഴവാശ്ശേരി, ഷിബുറാവുത്തർ, സനൽ സത്താർ, നൗഷാദ് മംഗലത്ത് എന്നിവർ സംസാരിച്ചു. ശൂരനാട് സൈനുദ്ദീൻ, ജനറൽ കൺവീനറായി ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നാറ്റാ പരിശീലനം കൊല്ലം: ഏപ്രിൽ 29ന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ കൗൺസിൽ ഒാഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റാ പ്രവേശന പരീക്ഷക്കുള്ള പരിശീലനം കളമശ്ശേരി എച്ച്്.എം.ടി ജങ്ഷനിൽ എ.ടി.സി -ജയ്ഹിന്ദ് ബിൽഡിങ്ങിലും കൊല്ലം ടി.കെ.എം കോളജ് ജങ്ഷനിൽ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കെ.എസ്.എ -ജയ്ഹിന്ദ് ബിൽഡിങ്ങിലും ഏപ്രിൽ നാലിന് രാവിലെ 10ന് ആരംഭിക്കും. വിവരങ്ങൾക്ക്: 9847854445, 9446182645.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.