ലിജോയുടെ ജീവിതത്തിന് ഇനിയെങ്കിലും 'വെളിച്ചം' വീഴുമോ?

തിരുവനന്തപുരം: പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിൽ പന്തുതട്ടി വളർന്ന മകനെ കേരളം ഇന്ന് സന്തോഷ് ട്രോഫിക്കൊപ്പം നെഞ്ചേറ്റുമ്പോൾ മത്സ്യത്തൊഴിലാളികളായ സിൽവ േക്രാസിനും മരിയപുഷ്പത്തിനും ഇത് അഭിമാനത്തി‍​െൻറ നിമിഷമാണ്. ഒരോ തവണയും കേരളത്തിനായി കളിക്കാൻ പോകുമ്പോഴും തിരിച്ച് വെറുംകൈയോടെ മടങ്ങുമ്പോഴും പരിഹാസച്ചിരിയോടെ നോക്കിയിരുന്നവർ ഇന്ന് മകൻ ലിജോക്ക് വേണ്ടി ഫ്ലക്സ് അടിക്കാൻ മത്സരിക്കുന്നു. സ്വപ്നം കണ്ടിരുന്ന നിമിഷങ്ങൾ യാഥാർഥ്യമാകുമ്പോൾ എന്തു പറയണമെന്നറിയാതെ വീർപ്പുമുട്ടുകയാണ് ഇരുവരും. പൊഴിയൂർ സ്വദേശികളായ സിൽവ േക്രാസ്-മരിയപുഷ്പം ദമ്പതികളുടെ ആറുമക്കളിൽ ഏറ്റവും ഇളയവനാണ് എസ്. ലിജോ. കേരള ഫുട്ബാളി​െൻറ പ്രതിരോധകോട്ടയുടെ ഉരുക്ക് കല്ല്. പക്ഷേ, ഇത്തവണ മക​െൻറ കളികളൊന്നും കാണാൻ ഈ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. കാരണം സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിക്കാൻ പോകുന്ന സംസ്ഥാനത്ത് ലിജോയുടെ വീട്ടിൽ മാത്രം വൈദ്യുതി എത്തിയിട്ടില്ല. ഇതിനായി അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും കുളത്തൂർ പഞ്ചായത്തിൽനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇരുവരും പറയുന്നു. ഇതോടെ ഫൈനലി‍​െൻറ വിജയാഘോഷങ്ങൾ അയൽപക്കത്തെ വീട്ടിലിരുന്നാണ് ഇരുവരും കണ്ടത്. ഹൃദ്രോഗിയായ സിൽവ ക്രോസ് ഇപ്പോൾ പണിക്ക് പോകുന്നില്ല. ചികിത്സക്കും പരിശോധനക്കും വേണം നല്ലൊരു തുക. ഇതിനിടയിൽ വൈദ്യുതി ലഭിക്കാൻ കൈക്കൂലി നൽകാൻ പണമില്ലെന്ന് സിൽവ ക്രോസ് പറയുന്നു. 'പഞ്ചായത്ത് ക‍യറിയിറങ്ങി മടുത്തു. ഈ വിജയത്തോടെയെങ്കിലും ഞങ്ങൾക്ക് വെളിച്ചം തരാൻ സർക്കാറിന് കഴിയുമോ?' -മരിയ പുഷ്പം ചോദിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.