നിയമനങ്ങളിൽ ശ്രീചിത്ര സംവരണം പാലിക്കും

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ കരാർ-താൽക്കാലിക നിയമനങ്ങളിലും നിയമാനുസരണം സംവരണം പാലിക്കാൻ ഗവേണിങ് ബോർഡ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ശ്രീചിത്ര ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. പട്ടികജാതി ക്ഷേമസമിതിയുടെ ഇടപെടലിനെ തുടർന്നാണിത്. നിയമനങ്ങളിൽ പട്ടികവിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഇതുവരെ താൽക്കാലിക നിയമനങ്ങളിൽ സംവരണം പാലിച്ചിരുന്നില്ല. സ്ഥിരനിയമനങ്ങളിലും താൽക്കാലിക-കരാർ നിയമനങ്ങളിലും സംവരണം നിഷേധിക്കുന്നതായി പരാതികളും ഉയർന്നിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ പട്ടികജാതി ക്ഷേമസമിതി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് നിയമനങ്ങളിൽ സംവരണം പാലിക്കാൻ തീരുമാനം കൈക്കൊണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.