സൃഷ്​ടിയുടെ മുഹൂർത്തങ്ങൾ ആവിഷ്്കരിച്ച ഫോട്ടോകൾ

തിരുവനന്തപുരം: കാനായി കുഞ്ഞിരാമ​െൻറ സൃഷ്ടിയുടെ അപൂർവ മുഹൂർത്തങ്ങൾ ആവിഷ്്കരിച്ച ഫോട്ടോപ്രദർശനം ശ്രദ്ധേയമാകുന്നു. കനകക്കുന്നിലെ പ്രദർശനത്തിൽ ശിൽപിയുടെ പണിശാലയും ശിൽപത്തി​െൻറ രൂപഭാവങ്ങളും പലഘട്ടങ്ങളായി കടന്നുപോകുന്നത് സന്ദർശകന് കാണാനാകും. കലാസൃഷ്ടി പ്രക്രിയ മുഴുവൻ അനാവരണം ചെയ്യുകയാണിവിടെ. 'കാനായിക്ക് 80, പ്രിയ ശിൽപി കാനായിക്ക് ആദരം' പരിപാടിയുടെ ഭാഗമായാണ് ഫോേട്ടാ പ്രദർശനം നടക്കുന്നത്. ഒരുഭാഗത്ത് കാണുന്നത് കല്ലിൽ കവിത കൊത്തുന്ന കാനായിയെയാണ്. മറുവശത്ത് ലോഹം ഉരുക്കി മൂശയിലാക്കുന്ന മറ്റൊരു ശിൽപിയെയാണ്. ശിൽപഭംഗിയുള്ള കാനായിയുടെ സഞ്ചാരപാതയാണ് ജിതേഷ് ദാമോദരൻ എന്ന ഫോേട്ടാഗ്രാഫർ പകർത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.