വാർഷികവും കുടുംബസംഗമവും

ഓയൂർ: 4173ാം നമ്പർ ആറ്റൂർക്കോണം എൻ.എസ്.എസ് കരയോഗത്തി​െൻറ നടത്തി. ചടയമംഗലം താലൂക്ക് യൂനിയൻ ഭരണസമിതിയംഗം പി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ ഭരണസമിതി അംഗം കെ.ആർ. മുരളീധരൻപിള്ള, യൂനിയൻ ഇൻസ്പെക്ടർ ടി. അശോക് കുമാർ, കരയോഗം സെക്രട്ടറി കെ. ബാബുസേനൻ, ജോയൻറ് സെക്രട്ടറി കെ. സജീവ്, ട്രഷറർ കെ. മധുസൂദനൻപിള്ള എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും പഠനോപകരണ വിതരണം ചെയ്യുകയും മുതിർന്ന സമുദായ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. സ്കൂൾ വാർഷികാഘോഷം ചിത്രം - കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം വി.എച്ച്.എച്ച്.എസ് സ്കൂളി​െൻറ 89-ാമത് വാർഷികാഘോഷം നടത്തി. സീരിയൽ-സിനിമാ താരങ്ങളായ സാജൻ സൂര്യ, ശ്രീകാന്ത് എന്നിവർ ചേർന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡൻറ് എ. നവാബ് അധ്യക്ഷത വഹിച്ചു. 100 വയസ്സ് തികഞ്ഞ അധ്യാപകൻ ചാക്കോയെ ആദരിച്ചു. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവ വിജയികളെയും സംസ്ഥാന ശാസ്ത്രമേളയിലും വൊക്കേഷനൽ എക്സ്പോയിലും പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും ബന്ധപ്പെട്ട അധ്യാപകരെയും ആദരിച്ചു. മാനേജർ ആർ. പത്മഗിരീഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.