സാമൂഹിക വിരുദ്ധരുടെ താവളമായി ഓയിൽപാം ക്വാർട്ടേഴ്സ്

പൊലീസി​െൻറ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തം അഞ്ചൽ: ഓയിൽപാം ഇന്ത്യാ ലിമിറ്റഡി​െൻറ മാനേജർക്ക് വേണ്ടി നിർമിച്ച ക്വാർട്ടേഴ്സ് സാമൂഹിക വിരുദ്ധർ കൈയടക്കി. രാത്രിയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും മദ്യപിക്കുന്നതിനുമാണ് കെട്ടിടവും പരിസര പ്രാദേശവും സാമൂഹികവിരുദ്ധർ കൈയടക്കിെവച്ചത്. ഏരൂർ കൊച്ചുകുളം ഫാക്ടറിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ ആൾത്താമസം ഇല്ലാത്തതാണ് ഇതിന് കാരണം. ഒറ്റപ്പെട്ട പ്രദേശത്ത് നിർമിച്ച കെട്ടിടമായതിനാൽ മാനേജർമാർ ഈ കെട്ടിടത്തിൽ താമസിക്കാൻ എത്താറില്ലാത്തതിനാൽ ഏറെനാളായി കോർട്ടേഴ്സ് അടച്ചിട്ടിരിക്കുകയായണ്. പിൻഭാഗത്തുള്ള കതകും ജ നാലകളും ഇവർ കുത്തിത്തുറന്നിട്ടുണ്ട്. ഇതുവഴിയാണ് ഇവർ അകത്തുകടക്കുന്നത്. ക്വാർട്ടേഴ്സും പരിസരവും സാമൂഹിക വിരുദ്ധർ കൈയടക്കിയതോടെ വിളക്കുപാറയിൽനിന്ന് കൊച്ചുകുളം മേഖലയിലേക്കും ഓയിൽപാം സ്റ്റാഫ് ക്വാർട്ടേഴ്സിലേക്കും രാത്രി കാലങ്ങളിൽ യാത്രചെയ്യാൻ ഇവിടങ്ങളിലെ താമസക്കാർ ഭയക്കുകയാണ്. വിളക്കുപാറയിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിതമായതിന് ശേഷമാണ് സാമൂഹികവിരുദ്ധരുടെ ശല്യം പ്രദേശത്ത് ക്രമാതീതമായി വർധിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഔട്ട്ലെറ്റിൽനിന്ന് വാങ്ങുന്ന മദ്യം ക്വാർട്ടേഴ്സിലും പരിസരപ്രദേശങ്ങളിലും കൊണ്ടുവന്ന് മദ്യപിച്ചശേഷം കാലിക്കുപ്പികൾ പൊട്ടിച്ച് എണ്ണപ്പനകളുടെ ചുവട്ടിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ഇത് എണ്ണപ്പനകളിൽനിന്ന് കുലകൾ വെട്ടിയെടുക്കാൻ എത്തുന്ന തൊഴിലാളികൾക്ക് ഭീഷണിയായിമാറിയിട്ടുണ്ട്. തൊഴിലാളികളുടെ കാലുകളിൽ കുപ്പിച്ചില്ലുകളേറ്റ് മുറിവേൽക്കുന്നത് നിത്യസംഭവമായിരിക്കുന്നു. എസ്റ്റേറ്റിൽ സാമൂഹികവിരുദ്ധശല്യം വർധിച്ചതോടെ നിരവധിതവണ തൊഴിലാളികൾ ഇക്കാര്യം മാനേജ്മ​െൻറി​െൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇത് തടയുന്നതിനുള്ള ഒരു നടപടിയും ഓയിൽപാം മാനേജ്മ​െൻറ് കൈക്കൊണ്ടിട്ടില്ല. പൊലീസി​െൻറ ഭാഗത്തുനിന്ന് കാര്യക്ഷമമായ ശ്രദ്ധ ഈ പ്രദേശത്ത് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ സമൂഹികവിരുദ്ധ ശല്യം തടയാൻ പൊലീസും ഓയിൽപാം മാനേജ്മ​െൻറും നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.