മതമൈത്രിയുടെ നേര്‍ക്കാഴ്ചയായി ഈസ്​റ്റർ ഫെസ്​റ്റ്​

കുളത്തൂപ്പുഴ: സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഈസ്റ്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതി​െൻറ ഭാഗമായി തട്ടുകടകളൾ, ചിക്കൻകറി പാചക മത്സരം, ഫോട്ടോ പ്രദർശനം, ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം മത്സരം കലാവിരുന്ന് എന്നിവ യൂത്ത് മൂവ്മ​െൻറ് പ്രവർത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം അനു ട്രീസ ജോര്‍ജ് ഉദ്ഘാനം ചെയ്തു. പ്രോഗ്രാം കോഒാഡിനേറ്റർ സെബാസ്റ്റ്യൻ ചരുവിള അധ്യക്ഷത വഹിച്ചു. വാഴൂർ ആശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപ തീർഥപാദർ, കുളത്തൂപ്പുഴ മുസ്ലിം ജുമാമസ്ജിദ് ഇമാം അഷ്റഫ് മൗലവി, സ​െൻറ് മേരീസ് കത്തോലിക്ക ചർച്ച് വികാരി ബൈജു തറേപ്പറമ്പിൽ, ജിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.