വെളിയം^കുടവട്ടൂരിലെ ഖനനം ചെയ്ത് ഉപേക്ഷിച്ച പാറക്കുളം നികത്താത്തതിൽ പ്രതിഷേധം

വെളിയം-കുടവട്ടൂരിലെ ഖനനം ചെയ്ത് ഉപേക്ഷിച്ച പാറക്കുളം നികത്താത്തതിൽ പ്രതിഷേധം വെളിയം: വെളിയം-കുടവട്ടൂരിൽ അനധികൃതമായി ഖനനം ചെയ്ത് ഉപേക്ഷിച്ച പാറക്കുളം നികത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. ഇവിടെ 150ഓളം അനധികൃത ക്വാറികളാണ് ഉള്ളത്. മിക്കതും വൻ കുഴികളായതിനാൽ ഇവിടെ കുളിക്കാൻ വരുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. വെളിയം പഞ്ചായത്ത് അധികാരികൾ പാറക്കുളം നികത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പറയുന്നത്. വെളിയം, കരീപ്ര പഞ്ചായത്തിൽ പാറക്വാറികൾ അനധികൃതമാണെന്നാണ് കലക്ടർ മന്ത്രി എ.സി. മൊയ്തീന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. ഇതിനാൽ ഈ മേഖലയിൽ പാറഖനനം ഇനി ഉണ്ടാവുകയില്ല. കുടവട്ടൂരിലെ ഭീഷണിയായ പാറക്വാറി ഉടൻ ക്വാറി വെയിസ്റ്റോ മറ്റോ ഉപോയോഗിച്ച് മൂടിയില്ലെങ്കിൽ അപകടത്തിന് സാധ്യതയുണ്ട്. മാത്രമല്ല ഖനനം ചെയ്ത ശേഷം 500 അടി പൊക്കത്തിൽ നിൽക്കുന്ന പാറമലകളുടെ ഒരുഭാഗം ഏത് നിമിഷവും നിലംപതിക്കാറായ അവസ്ഥയാലാണ്. അതിനാൽ ഇതുവഴിയുള്ള സഞ്ചാരവും ദുഷ്കരമാണ്. ദലിത് കോളനിയിൽ ഉള്ളവർ ഇതുവഴി കടന്നുപോകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. പാറക്കുളം ഉടൻ നികത്തിയില്ലെങ്കിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും സമരപരിപാടികൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.