ബൈക്ക് യാത്രക്കി​െട സ്ത്രീയുടെ അഞ്ച് പവ​െൻറ മാല കവർന്നു

നാഗർകോവിൽ: ശുചീന്ദ്രത്തിന് സമീപം നല്ലൂരിൽവെച്ച് സ്ത്രീയുടെ അഞ്ച് പവ​െൻറ മാല കവർന്നു. ബൈക്കിൽ ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴി മറ്റൊരു ബൈക്കിൽ പിന്തുടർന്ന രണ്ടുപേരിൽ ഒരാൾ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. സ്വാമി തോപ്പ് ചെട്ടിവിള സ്വദേശി രമേഷി​െൻറ ഭാര്യ സത്യ ലക്ഷ്മിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരിക്ക് സമീപത്തുനിന്ന് രണ്ടുപേരെ പിടികൂടി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് കന്യാകുമാരി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.