പദ്ധതി തുക വിനിയോഗം: ജനറൽ ആശുപത്രിക്ക് ​െറക്കോഡ് നേട്ടം

തിരുവനന്തപുരം: പദ്ധതി തുക വിനിയോഗത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രി മാതൃകയാകുന്നു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ച തുകയുടെ 99 ശതമാനവും മാർഗനിർദേശങ്ങളും ചട്ടങ്ങളും പാലിച്ച് വിവിധ സേവന വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വികലാംഗരുടെ ആശ്രയമായ കൃത്രിമ കാൽ പിടിപ്പിക്കൽ കേന്ദ്രത്തി​െൻറ ശാക്തീകരണം, കാൻസർ ചികിത്സാവാർഡ് സ്ഥാപിക്കൽ, ജീവിതശൈലി രോഗ ചികിത്സക്കായുള്ള എൻ.സി.ഡി കോംപ്ലക്സ് സ്ഥാപിക്കൽ, കാത്ത് ലാബിൽ അധിക സൗകര്യമൊരുക്കി പ്രവർത്തന സജ്ജമാക്കൽ, പക്ഷാഘാത ചികിത്സാ ക്ലിനിക്കിലേക്ക് ആധുനിക ഉപകരണങ്ങൾ തുടങ്ങി അനവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെലവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.