പാൽവിതരണ റൂട്ടുമാറാൻ സെക്രട്ടറിയുടെ നിർദേശം: പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി

* കർഷകർക്ക് നഷ്ടമായത് പതിനായിരങ്ങൾ കുണ്ടറ: പാൽവിതരണത്തി​െൻറ റൂട്ടുകൾ മാറണമെന്ന സെക്രട്ടറിയുടെ നിർദേശം അശാസ്ത്രീയമായതിനാൽ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് ജീവനക്കാർ പണിമുടക്കി. വിതരണക്കാർ പണിമുടക്കിയതോടെ പാലുമായെത്തിയ ക്ഷീകകർഷകരുടെ പാൽ അളന്നെടുക്കാൻ ആളില്ലാതെയായതോടെ വലഞ്ഞു. കുണ്ടറ ക്ഷീരവ്യവസായ സഹകരണ സംഘത്തിലാണ് മിന്നൽ പണിമുടക്ക് നടന്നത്. 18 ഔട്ട്െലറ്റുകളിലായി പ്രതിദിനം 3700 ലിറ്റർ പാൽവിതരണം ചെയ്യുന്ന സൊസൈറ്റിയിലാണ് സമരം നടന്നത്. ഞായറാഴ്ച പുലർച്ച മുതൽ കർഷകർ പാലുമായെത്തിയെങ്കിലും പാലളന്നെടുക്കാൻ ജീവനക്കാരുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ കർഷകർ പാൽവാങ്ങാനെത്തിയവർക്ക് സൗജന്യമായി പാൽ അളന്ന് നൽകി. ശനിയാഴ്ച രാത്രിയിലാണ് റൂട്ട് മാറണമെന്ന് തങ്ങളെ അറിയിച്ചതെന്നും പെട്ടെന്ന് റൂട്ട് മാറാൻ കഴിയില്ലെന്നും റൂട്ടിൽനിന്ന് കിട്ടാനുള്ള പണം പിരിച്ചെടുക്കുന്നതിനുൾപ്പെടെ സമയം വേണമെന്നും തൊഴിലാളികൾ വാദിച്ചെങ്കിലും അധികൃതർ നിർദേശം പിൻവലിക്കാൻ തയാറായില്ല. തുടർന്നാണ് 25 ഓളം വരുന്ന വിതരണക്കാർ പണിമുടക്കിയത്. കേരള കോഒാപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി)യും ബി.എം.എസ്. യൂനിയനുമാണ് സമരം നടത്തിയത്. പാൽവിതരണം തടസ്സപ്പെട്ടതോടെ കർഷകർ ഓഫിസ് ഉപരോധിക്കുകയും തുടർന്ന് പ്രസിഡൻറ് ജയകുമാരൻ ഉണ്ണിത്താനുമായി തൊഴിലാളി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ മേയ് മുതൽ റൂട്ട് മാറ്റം നാടത്താമെന്ന വ്യവസ്ഥയിൽ സമരം ഒത്തുതീർന്നു. പരിപാടികൾ ഇന്ന് ഇളമ്പള്ളൂർ മുസ്ലിം ജമാ അത്ത് വിജ്ഞാന സദസ്സ് -രാത്രി 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.