അവധിക്കാല സംഗമം

കുണ്ടറ: കേരളപുരം മണ്ഡലം ജങ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്നു. ബുധനാഴ്ച രാവിലെ 10ന് ചേരുന്ന സംഗമം ജില്ല ലൈബ്രറി കൗൺസിൽ എക്സി. അംഗം ബി. പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂർ മുഖ്യപ്രഭാഷണം നടത്തും. അനുശോചിച്ചു കുണ്ടറ: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയൻ പഠന കേന്ദ്രം ചെയർമാനുമായ ചുളൂർ ഭാസ്കരൻ നായരുടെ നിര്യാണത്തിൽ കുണ്ടറ പൗരവേദി അനുശോചിച്ചു. ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. ലാപ്ടോപ്പുകൾ വിതരണം ചെയ്തു കുണ്ടറ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിനാട് ഗ്രാമപഞ്ചയത്തിലെ പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീകുമാരി അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ, ശ്രീദേവി, ഉമേഷ് ചന്ദ്രൻ, ബി. ജ്യോതിർനിവാസ്, വിശ്വനാഥൻപിള്ള, സെക്രട്ടറി ബാബുരാജ് എന്നിവർ സംസാരിച്ചു. 29 കുട്ടികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.