ശൂരനാട് നീതി മെഡിക്കൽ സ്​റ്റോർ പ്രവർത്തനം തുടങ്ങി

ശാസ്താംകോട്ട: ശൂരനാട് മഹിളാ വ്യവസായ സഹകരണ സംഘത്തി​െൻറ നിയന്ത്രണത്തിൽ ശൂരനാട് വടക്ക് സാമൂഹികാരോഗ്യകേന്ദ്രം ആശുപത്രിക്ക് സമീപം നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി. ശനിയാഴ്ച രാവിലെ പത്തിന് കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എൽ.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻറ് എ. സുമ ആദ്യ വിൽപന നടത്തി. മഹിളാസംഘം പ്രസിഡൻറ് എസ്. ലീല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.