കര്‍ഷകര്‍ ബുധനാ​ഴ്​ച സെക്രട്ടേറിയറ്റ് പിക്കറ്റ്​ ചെയ്യും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ഏപ്രില്‍ നാലിന് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പിക്കറ്റിങ് നടത്തി അറസ്റ്റ് വരിക്കുമെന്ന് പ്രസിഡൻറ് എം.എം. ഹസന്‍ അറിയിച്ചു. ഒട്ടുപാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വില ഇടിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെക്കുക, രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സംഭരിച്ച നെല്ലി​െൻറ പണം ഉടൻ കൊടുത്തുതീര്‍ക്കുക, നാളികേര സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും ആനുകൂല്യങ്ങള്‍ ഉടനടി നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, ഡി.സി.സി പ്രസിഡൻറുമാർ തുടങ്ങിയവര്‍ പിക്കറ്റിങ്ങില്‍ പങ്കെടുത്ത് അറസ്റ്റ്വരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.