പ്രത്യാശയുടെ നിറവിൽ ഇൗസ്​റ്റർ ആഘോഷം

തിരുവനന്തപുരം: കുരിശിലെ ജീവത്യാഗത്തി​െൻറ മൂന്നാംനാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതി​െൻറ ഒാർമ പുതുക്കി നാടെങ്ങും പ്രത്യാശയുടെ ഇൗസ്റ്റർ ആഘോഷം. പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും സജീവമായ വിശുദ്ധ വാരാചരണ കർമങ്ങൾക്കും ഇതോടെ സമാപ്തിയായി. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ വിവിധ ചടങ്ങുകൾ നടന്നു. പാളയം സ​െൻറ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തി​െൻറ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ നടന്നു. പട്ടം സ​െൻറ് മേരീസ് കത്തീഡ്രലിലെ ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. ലൂർദ് ഫൊറോന പള്ളിയിൽ ബിഷപ് മാർ തോമസ് തറയിലി​െൻറ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പാളയം എ.എം. ചർച്ചിൽ ബിഷപ് ധർമരാജ് ബസാലത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയം, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, കുറവൻകോണം സ​െൻറ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി, പാളയം സമാധാന രാജ്ഞി ബസിലിക്ക, പോങ്ങുംമൂട് വിശുദ്ധ അൽഫോൺസ പള്ളി, പോങ്ങുംമൂട് സ​െൻറ് ആൻറണീസ് മലങ്കര പള്ളി, എമ്മാവൂസ് സ​െൻറ് ജോസഫ് ദേവാലയം, സ​െൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പുന്നൻ റോഡിലെ സ​െൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം, വട്ടിയൂർക്കാവ് വിശുദ്ധ ഫ്രാൻസിസ് സാലസ് ദേവാലയം, കിള്ളിപ്പാലം സ​െൻറ് ജൂഡ് പള്ളി, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി തുടങ്ങി മുഴുവൻ ദേവാലയങ്ങളും വിവിധ ചടങ്ങുകൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.