മീതിമലയിലെ കാവ്യപ്രതിഷേധം

തിരുവനന്തപുരം: മീതിമലയിലെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘകവിതയുടെ നേതൃത്വത്തിൽ കാവ്യപ്രതിഷേധ കൂട്ടായ്മ നടത്തി. കേരള സ്‌കൂൾ കലോത്സവ കലാതിലകം അൽ അലൈന ജാസ്മിൻ സെയ്ദ് ഉദ്‌ഘാടനം ചെയ്തു. വിനോദ് വൈശാഖി, സി. അശോകൻ, രാജൻ കൈലാസ്, സരസ്വതി, ഹരി ചാരുത, സെയ്ദ് സബർമതി, എസ്. രാഹുൽ, ഡി. യേശുദാസ്, പ്രീത കുളത്തൂർ, അയിഷ, വിനോദ് വെള്ളായണി, വെള്ളറട മേഖലാ പ്രസിഡൻറ് കെ.പി. രണദിവേൽ, സംഘാടക സമിതി അംഗം ഗീത, വെള്ളറട മേഖല പ്രസിഡൻറ് ദിലീപ് കുറ്റിയാണിക്കാട്, ജി.എൽ. അരുൺ ഗോപി, രാഹുൽ രാജ് എന്നിവർ പങ്കെടുത്തു. മാനവീയം സ്ട്രീറ്റ് ലൈബ്രറിയിൽനിന്നായിരുന്നു യാത്ര തുടങ്ങിയത്. പു.ക.സ ജില്ല സെക്രട്ടറി വിനോദ് വൈശാഖി കാവ്യയാത്രയുടെ ബ്രോഷർ പു.ക.സ സംസ്ഥാന നിർവാഹക സമിതി അംഗം സി. അശോകന് നൽകി പ്രകാശനം ചെയ്തു. മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ ഉപഹാരം കെ.ജി. സൂരജ് വിനോദ് വൈശാഖിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.